ADVERTISEMENT

മലയിൻകീഴ് (തിരുവനന്തപുരം) ∙ സംസ്ഥാനത്തെ സ്കൂളുകൾ മധ്യവേനലവധിക്കായി അടയ്ക്കുന്നത് ഇനി ഏപ്രിൽ ആറിനായിരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. നിലവിൽ വാർഷിക പരീക്ഷ കഴിഞ്ഞു മാർച്ച് 31ന് ആണു സ്കൂൾ അടയ്ക്കുന്നത്. പഠന ദിവസങ്ങൾ 210 ദിവസം ആക്കി ഉയർത്തുന്നതിനു വേണ്ടിയാണ് 2 മാസം നീളുന്ന മധ്യവേനലവധിയിലെ ആദ്യ ആഴ്ച കൂടി പ്രവൃത്തി ദിവസമാക്കുന്നത്. ഇതോടെ മധ്യവേനലവധി 7 ആഴ്ചയായി ചുരുങ്ങും. 

തുടർച്ചയായി 5 പ്രവൃത്തി ദിവസങ്ങൾ വരാത്ത ആഴ്ചകളിലെ ശനിയാഴ്ചയും ഇത്തവണ പ്രവൃത്തിദിവസമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഈ അധ്യയന വർഷം 12 ശനിയാഴ്ചകൾ കൂടി പ്രവൃത്തി ദിവസമാകും. അതിനൊപ്പം വേനലവധിക്കാലത്തെ 6 ദിനങ്ങൾ കൂടി ചേർത്താണ് 210 പ്രവൃത്തി ദിവസമാക്കുന്നത്. 

English Summary: Summer vacation may start from April 6 from next year onwards, says V Sivankutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com