ADVERTISEMENT

ദുബായ് ∙ സ്പോൺസർഷിപ്പിലൂടെ വേദിയിൽ ഇരിപ്പിടം കിട്ടാൻ കേരളവും മുൻപു പണം മുടക്കി. കഴിഞ്ഞ മാസം അബുദാബിയിൽ നടന്ന യുഎഇ വാർഷിക നിക്ഷേപ സംഗമത്തിന്റെ (എയിം) ഗോൾഡൻ സ്പോൺസറായിരുന്നു കേരളം. മുഖ്യമന്ത്രിക്കും സർക്കാർ പ്രതിനിധികൾക്കും സ്റ്റേജിൽ ഇരിപ്പിടം കിട്ടാനായിരുന്നു ഒന്നരക്കോടി മുടക്കി സ്പോൺസറായത്. എന്നാൽ, കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി മുഹമ്മദ് റിയാസ് ഉൾപ്പെടെയുള്ളവർക്കും പരിപാടിയിൽ പങ്കെടുക്കാനായില്ല. 

പണം നൽകിയ കാര്യം മറച്ചുവച്ച് യുഎഇയുടെ വാർഷിക നിക്ഷേപ സംഗമത്തിൽ കേരളത്തെ ക്ഷണിച്ചെന്നായിരുന്നു സംസ്ഥാന സർക്കാർ ഇതിനു പ്രചാരണം നൽകിയത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മാത്രമാണു നിക്ഷേപസംഗമത്തിനെത്തിയത്. പണം കൊടുത്തതിനാൽ പങ്കാളിത്ത രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യൻ പതാകയ്ക്കു കീഴിൽ ‘സ്റ്റേറ്റ് ഓഫ് കേരള’ എന്നെഴുതി സംഘാടകർ ഗോൾഡൻ സ്പോൺസറെ ആദരിച്ചു!

English Summary: Kerala spent over one crore to get stage for chief minister Pinarayi Vijayan in UAE annual investment meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com