ADVERTISEMENT

തിരുവനന്തപുരം ∙ ടെൻഡർ നടപടികളിലെ വീഴ്ചകളുടെ പേരിൽ തടഞ്ഞ കരാറുകൾ പ്രകാരമുള്ള 465 മെഗാവാട്ട് വൈദ്യുതി 75 ദിവസം കൂടി വാങ്ങാൻ റഗുലേറ്ററി കമ്മിഷന്റെ അനുമതി. വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് ഇളവ്.

സംസ്ഥാനത്തിനു പുറത്തെ 3 കമ്പനികളുമായുള്ള 4 ദീർഘകാല കരാറുകളാണ് കമ്മിഷൻ തടഞ്ഞിരുന്നത്. അപ്‌ലറ്റ് ട്രൈബ്യൂണൽ സ്റ്റേ അനുവദിക്കാത്തതിനെ തുടർന്ന് ഈ മാസം മൂന്നാം തീയതി മുതൽ കമ്പനികൾ കേരളത്തിനു വൈദ്യുതി നൽകുന്നതു നിർത്തിവച്ചിരുന്നു. യൂണിറ്റിന് 10 രൂപയ്ക്ക് പവർ എക്സ്ചേഞ്ചിൽനിന്നു വൈദ്യുതി വാങ്ങിയും പകൽ ജലവൈദ്യുതി ഉൽപാദനം വർധിപ്പിച്ചുമാണ് ബോർഡ് ഈ കമ്മി നികത്തുന്നത്. വീഴ്ച ചൂണ്ടിക്കാണിക്കപ്പെട്ട കരാറുകളിലെ വൈദ്യുതിക്കാകട്ടെ 4.15 – 4.29 രൂപ മാത്രമാണു വില.

ഇതിനിടെ, 500 മെഗാവാട്ട് വൈദ്യുതി 5 വർഷത്തേക്കു വാങ്ങുന്നതിനും ബോർഡിനു കമ്മിഷൻ അനുമതി നൽകിയിട്ടുണ്ട്. ഇതിന്റെ ടെൻഡർ നടപടികൾ 75 ദിവസം കൊണ്ടു പൂർത്തിയാക്കണം. എന്നാൽ ടെൻഡറിലൂടെ ഇത്രയും വൈദ്യുതി ലഭിക്കുമോയെന്ന് ഉറപ്പില്ല. നവംബറിൽ ബോർഡ് ടെൻഡർ വിളിച്ചപ്പോൾ 2 കമ്പനികൾ 250 മെഗാവാട്ട് നൽകാൻ സമ്മതിച്ചിരുന്നു. പക്ഷേ, കൽക്കരി ഇല്ലാത്തതിനാൽ ടെൻഡർ റദ്ദാക്കേണ്ടി വന്നു.

English Summary : Regulatory Commission allows 75 more days to purchase 465 MW of electricity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com