ADVERTISEMENT

കോട്ടയം ∙ ഓഫിസുകൾ കംപ്യൂട്ടർവൽക്കരിക്കാനെന്ന പേരിൽ മോട്ടർ വാഹന വകുപ്പ് ഉപഭോക്താക്കളിൽ നിന്നു യൂസർ ഫീയായി പിരിക്കുന്ന കോടികൾ പോകുന്നതു ധനവകുപ്പിന്റെ അക്കൗണ്ടിലേക്ക്. സി ഡിറ്റിനു മാസംതോറും നൽകുന്ന 9.66 കോടി രൂപ കഴിച്ചാൽ ബാക്കി പണം ധനവകുപ്പ് വിനിയോഗിക്കുന്നു. മോട്ടർ വാഹന വകുപ്പിന് ഒന്നും നൽകുന്നില്ല.

കഴിഞ്ഞ 16 വർഷത്തിനിടെ 656.11 കോടി രൂപയാണു ഉപഭോക്താക്കളിൽ നിന്നു മോട്ടർ വാഹന വകുപ്പ് പിരിച്ചെടുത്തത്. ഈ തുക ധനവകുപ്പിന്റെ കയ്യിലുള്ളപ്പോഴും ഓഫിസുകളിൽ ആവശ്യത്തിനു കംപ്യൂട്ടറും പ്രിന്ററും വാങ്ങാൻ പണം നൽകുന്നില്ലെന്നാണു മോട്ടർ വാഹന വകുപ്പിന്റെ പരാതി.

2008ൽ കംപ്യൂട്ടർവൽക്കരണം അവസാനിച്ചശേഷം പുതിയ കംപ്യൂട്ടറുകൾ വാങ്ങാൻ മോട്ടർ വാഹന വകുപ്പിനു വേണ്ടത്ര പണം ധനവകുപ്പ് കൊടുത്തിട്ടില്ല. സി ഡിറ്റിലെ ജീവനക്കാർ അറ്റകുറ്റപ്പണി നടത്തി നൽകുന്നതിനാൽ ഓഫിസുകളിൽ കംപ്യൂട്ടർ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ, മതിയായ രീതിയിൽ കംപ്യൂട്ടർവൽക്കരണം നടന്നിട്ടില്ലെന്നാണു മോട്ടർ വാഹന വകുപ്പിന്റെ വിവിധ ഓഫിസുകളിൽ നിന്നുള്ള പരാതി.

മോട്ടർ വാഹന വകുപ്പിന്റെ സേവനങ്ങൾക്കെല്ലാം സർക്കാർ ഫീസ് ഈടാക്കുന്നുണ്ട്. ഇതു കൂടാതെയാണു യൂസർ ഫീ (സർവീസ് ചാർജ്) എന്നു പറഞ്ഞ് അനധികൃതമായി പണം പിരിക്കുന്നത്.

English Summary: Motor Vehicle Department collects userfee for office computerization

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com