കുറ്റവാസനയുള്ളവർ കടന്നുകയറുന്നു; സിനിമ പ്രവർത്തകർക്ക് പൊലീസ് വെരിഫിക്കേഷന് നടപടി
Mail This Article
×
കൊച്ചി ∙ സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർക്കു പശ്ചാത്തല പരിശോധന നടത്തി വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് നൽകാൻ പൊലീസ്. സിനിമയിലേക്കു കുറ്റവാസനയുള്ളവർ കടന്നുകയറുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു നടപടി.
അപേക്ഷ നൽകി നിശ്ചിത ഫീസടച്ചാൽ, സിനിമാ സെറ്റുകളിലും മറ്റും പുറത്തുനിന്നു സഹായികളായി എത്തുന്നവരുടെ വെരിഫിക്കേഷൻ റിപ്പോർട്ട് നൽകാനുള്ള സന്നദ്ധത അറിയിച്ചു കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ.സേതുരാമൻ സിനിമാ മേഖലയിലെ സംഘടനകൾക്കു കത്തയച്ചിരുന്നു.
താരസംഘടനയായ അമ്മയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഇതിനെ സ്വാഗതം ചെയ്തു.
English Summary: Police verification for people working in movie field
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.