ADVERTISEMENT

മണ്ണുത്തി ∙ മാടക്കത്തറ പഞ്ചായത്തിലെ ചിറയ്ക്കേക്കോടിൽ മകനെയും പേരക്കുട്ടിയെയും തീകൊളുത്തി കൊലപ്പെടുത്തിയ പിതാവ് കൊട്ടേക്കാടൻ ജോൺസൺ(68) മരിച്ചു.

വിഷം കഴിക്കുകയും ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തതിനെത്തുടർന്നു ഇയാൾ ഗവ. മെഡിക്കൽ കോളജിൽ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. മകനും ഭാര്യയും കുട്ടിയും ഉറങ്ങുന്ന മുറിയിലേക്കു കഴിഞ്ഞ 14നു പുലർച്ചെ പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. മകൻ ജോജി (38), പേരക്കുട്ടി തെൻഡുൽക്കർ (12) എന്നിവർ മരിക്കുകയും മരുമകൾ ലിജിക്കു (32) ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിനുശേഷം വിഷം കഴിച്ച പ്രതി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരിച്ചത്. 

English Summary : Father died who killed his son and grand child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com