ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രിയും മന്ത്രിമാരും കേരള പര്യടനം നടത്തുന്നത് കെഎസ്ആർടിസി ബസിൽ. ഗതാഗത വകുപ്പ് ഇതിനുള്ള ഏർപ്പാടുകൾ ആരംഭിച്ചു. നവംബർ 18 മുതൽ ഡിസംബർ 24 വരെ മന്ത്രിസഭയുടെ മണ്ഡല പര്യടനം ഒറ്റ വാഹനത്തിൽ ആക്കാനാണ് തീരുമാനം. കെഎസ്ആർടിസി പുതുതായി വാങ്ങുന്ന ബസുകളിൽ ഒന്നിന്റെ സീറ്റും മറ്റും മന്ത്രി സഭാംഗങ്ങളുടെ യാത്രയ്ക്ക് അനുയോജ്യമായ രീതിയിൽ ക്രമീകരിക്കും. 

മന്ത്രിസഭാ സംഘത്തിന്റെ യാത്രാ പരിപാടി ക്രമീകരിക്കുന്ന ഗതാഗത വകുപ്പിന്റെ മന്ത്രി യാത്രയിൽ ഉണ്ടാകുമോ എന്നതു സംബന്ധിച്ച് ഒരു ഉറപ്പും ഇല്ലെന്ന കൗതുകമുണ്ട്. മുൻ ധാരണ പാലിക്കാൻ എൽഡിഎഫ് തീരുമാനിച്ചാൽ നവംബർ 20ന് ആന്റണി രാജുവിനു പകരം കെ.ബി.ഗണേഷ്കുമാർ മന്ത്രിയാകും. ആ സാഹചര്യത്തിൽ യാത്രയിൽ നിലവിലെ മന്ത്രി ആന്റണി രാജു ഉണ്ടാകണമെന്നില്ല. 

English Summary: Pinarayi Government's mass contact Programme on KSRTC Bus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com