ADVERTISEMENT

തിരുവനന്തപുരം ∙ കഴിഞ്ഞ 14നു പിരിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ 15 ബില്ലുകളിൽ 13 എണ്ണവും ഇതുവരെ ഗവർണറുടെ അംഗീകാരത്തിനു രാജ്ഭവനിൽ എത്തിയില്ല. അടിയന്തര പ്രാധാന്യമുള്ള രണ്ടെണ്ണം എത്തിയതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവച്ചിരുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും എതിരെയുള്ള ആക്രമണം തടയുന്ന ബിൽ, സംസ്ഥാനത്തു മൂന്നു ചരക്കു സേവന നികുതി ട്രൈബ്യൂണലുകൾ സ്ഥാപിക്കുന്നതിനുള്ള നിയമഭേദഗതി ബിൽ എന്നിവയാണിവ. 

മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനായി മുൻ ചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ നിയമിക്കണമെന്ന സർക്കാർ ശുപാർശ ഗവർണർ ഏതാണ്ട് അവഗണിച്ച മട്ടാണ്. ഉപലോകായുക്തമാർക്ക് എതിരെയുള്ള പരാതിയുടെ കാര്യത്തിലും തിരക്കിട്ടു തീരുമാനം ഇല്ല. ഇന്നു മുംബൈയിലേക്കു പോകുന്ന ഗവർണർ 3 ദിവസം കഴിഞ്ഞേ മടങ്ങി എത്തൂ.

English Summary : Thirteen bills have not reached the Raj Bhavan being passed by assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com