ADVERTISEMENT

തിരുവനന്തപുരം ∙ വൈദ്യുതിനിരക്ക് വർധന ഒരു മാസത്തേക്കില്ലെന്നുറപ്പായി. നിലവിലുള്ള നിരക്കുകൾ ഒക്ടോബർ 31 വരെ തുടരുമെന്നു വ്യക്തമാക്കി റഗുലേറ്ററി കമ്മിഷൻ ഉത്തരവിറക്കി. നിരക്കുവർധനയ്ക്കുള്ള നടപടി തുടങ്ങിയ ശേഷം പഴയ നിരക്കുകൾ നീട്ടിക്കൊണ്ട് കമ്മിഷൻ ഉത്തരവ് ഇറക്കുന്നത് നാലാം തവണയാണ്. ഇപ്പോഴത്തെ നിരക്കുകൾക്ക് ഒക്ടോബർ 31 വരെയോ പുതിയ നിരക്കുവർധന വരുന്നതു വരെയോ (ഏതാണോ ആദ്യം) ആയിരിക്കും പ്രാബല്യം. എന്നാൽ 31നു മുൻപ് പുതിയ നിരക്ക് തീരുമാനിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. ഇതുമായി ബന്ധപ്പെട്ട റഗുലേറ്ററി കമ്മിഷന്റെ നടപടികൾ സാവധാനമാണ് നീങ്ങുന്നത്.

പുതിയ നിരക്കുകൾ കഴിഞ്ഞ ഏപ്രിൽ 1നു നിലവിൽ വരേണ്ടതായിരുന്നു. ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31വരെയുള്ള നിരക്കാണ് കമ്മിഷൻ തീരുമാനിക്കേണ്ടത്. ഇതിനായി കോഴിക്കോട്, പാലക്കാട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തിയെങ്കിലും ഉത്തരവു വരാൻ വൈകിയതിനാൽ പഴയ നിരക്ക് ജൂൺ 30 വരെ നീട്ടേണ്ടിവന്നു. ഇതിനിടെ നിരക്കുവർധന ഹൈക്കോടതി സ്റ്റേ ചെയ്തു. തുടർന്ന് നിലവിലുള്ള നിരക്ക് നീട്ടിക്കൊണ്ട് 2 ഉത്തരവു കൂടി കമ്മിഷൻ ഇറക്കി. ഇതിനിടെ ഹൈക്കോടതിയുടെ സ്റ്റേ പിൻവലിച്ചു. അവസാനം നീട്ടിയ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ഒരു മാസത്തേക്കുകൂടി നീട്ടിയത്.

English Summary: No increase in electricity rates for a month

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com