ADVERTISEMENT

തിരുവനന്തപുരം / മലപ്പുറം ∙ ആരോഗ്യവകുപ്പു നിയമനങ്ങളുടെ പേരിലുള്ള തട്ടിപ്പിനു പിന്നിൽ അഖിൽ സജീവും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനുമാണെന്ന് അന്വേഷണസംഘത്തിന്റെ നിഗമനം. എഐഎസ്എഫ് മുൻ നേതാവ് കെ.പി.മുഹമ്മദ് അബ്ദുൽ ബാസിതിന്റെ പങ്കും സംശയിക്കുന്നു.

പരാതിക്കാരനായ ഹരിദാസനൊപ്പം തിരുവനന്തപുരത്ത് എത്തിയിട്ടില്ലെന്നു ബാസിത് നേരത്തേ മൊഴി നൽകിയിരുന്നു. എന്നാൽ സെക്രട്ടേറിയറ്റ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളിൽ ഹരിദാസിനൊപ്പം ബാസിതിനെയും കണ്ടതോടെ ഇയാളുടെ മൊഴി വീണ്ടുമെടുത്തു. ഹരിദാസൻ പണം കൈമാറാൻ‍‍‍‍‍‍‍ പോയപ്പോൾ താൻ ഒപ്പമുണ്ടായിരുന്നില്ലെന്നും അതിനു മുൻപൊരു ദിവസത്തെ ദൃശ്യങ്ങൾ മാത്രമാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും ബാസിത് പറയുന്നു.

പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്ന ഹരിദാസന്റെ മൊഴി ഇന്നു വീണ്ടും രേഖപ്പെടുത്തും. ആരോഗ്യമന്ത്രിയുടെ പഴ്സനൽ അസിസ്റ്റന്റ് അഖിൽ മാത്യുവിനെതിരെ പൊലീസിന് ഇതുവരെ തെളിവു ലഭിച്ചിട്ടില്ല.

English Summary: Basit's statement again taken in appointment fraud case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com