ADVERTISEMENT

തിരുവനന്തപുരം∙ വെള്ളപ്പൊക്കത്തിന്റെയും പ്രളയത്തിന്റെയും കഥ പറഞ്ഞ ‘2018’ എന്ന സിനിമയുടെ രചയിതാവായ അഖിൽ പി.ധർമജന് കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാമ്പു കടിയേറ്റു. പുതിയ ചിത്രത്തിന്റെ തിരക്കഥാ രചനയുമായി ബന്ധപ്പെട്ടാണ് അഖിൽ ധർമജൻ വെള്ളായണിയിലെ വാടകവീട്ടിൽ താമസത്തിനെത്തിയത്.  മഴ കനത്തതോടെ ഇവിടേക്കു വെള്ളം കുതിച്ചെത്തുകയായിരുന്നു.

കായലിനടുത്ത പ്രദേശമായതിനാൽ വെള്ളം വേഗത്തിൽ ഉയർന്നു. സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങാനുള്ള ശ്രമത്തിൽ അവിടെയുണ്ടായിരുന്ന നായ്ക്കളെ രക്ഷപ്പെടുത്തി. തുടർന്നു വെള്ളത്തിലൂടെ നടന്നു നീങ്ങുമ്പോഴാണു പാമ്പിന്റെ കടിയേറ്റത്. കടിച്ചതു മൂർഖൻ പാമ്പാണെന്നു കരുതുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയ അദ്ദേഹം നിരീക്ഷണത്തിലാണ്. വെള്ളത്തിൽ വച്ചു കടിയേറ്റതിനാൽ മാരകമല്ലെന്നാണു വിലയിരുത്തൽ. 

English Summary:

Thiruvananthapuram Flood: The screenwriter who narrated the flood story was bitten by a snake

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com