നിഖിൽ തോമസിന്റെ പിജി പ്രവേശനം: എംഎസ്എം കോളജിനെതിരെ നടപടി
Mail This Article
തിരുവനന്തപുരം∙എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു കായംകുളം എംഎസ്എം കോളജിലെ പിജി കോഴ്സിൽ പ്രവേശനം നേടിയ സംഭവത്തിൽ കേരള സർവകലാശാല ശിക്ഷാ നടപടി ആരംഭിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ.മുഹമ്മദ് താഹയുടെ നിയമന അംഗീകാരം സിൻഡിക്കറ്റ് യോഗം റദ്ദാക്കി. ഈ സാഹചര്യത്തിൽ അദ്ദേഹത്തിനു തുടരാനാവില്ല.
വ്യാജ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നിഖിലിനു പഠിക്കാൻ അവസരം നൽകിയ, 6 അധ്യാപകർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കാൻ കോളജ് മാനേജർക്കു യോഗം നിർദേശം നൽകി.
എംഎസ്എം കോളജിൽ ഡിഗ്രിക്കു പഠിക്കുകയും പരീക്ഷയ്ക്കു തോൽക്കുകയും ചെയ്ത നിഖിൽ, അതേ കാലയളവിൽ കലിംഗ സർവകലാശാലയിൽ ഡിഗ്രി പഠനം പൂർത്തിയാക്കി എന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നു. നിഖിലിനു പ്രവേശനം നൽകിയതിൽ കോളജിനു ഗുരുതര വീഴ്ചയുണ്ടായെന്ന് സർവകലാശാല നിയോഗിച്ച കമ്മിഷൻ കണ്ടെത്തിയിരുന്നു.
കോളജിന്റെ ഭാഗത്തു നിന്നു സംഭവിച്ച 6 വീഴ്ചകൾ കമ്മിഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.