ADVERTISEMENT

കൊച്ചി ∙ സംവിധായകനും നടനും നിർമാതാവുമായ രഞ്ജി പണിക്കർ പ്രവർത്തിക്കുന്ന സിനിമകളുമായി സഹകരിക്കില്ലെന്നു തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. കഴിഞ്ഞ വർഷവും ഫിയോക് അദ്ദേഹവുമായി നിസ്സഹകരണം പ്രഖ്യാപിച്ചിരുന്നു. രഞ്ജി പണിക്കർക്കു പങ്കാളിത്തമുള്ള നിർമാണ – വിതരണ കമ്പനി തിയറ്ററുകൾക്കു കുടിശിക നൽകാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണു നിസ്സഹകരണം. അദ്ദേഹത്തിന് ഏതെങ്കിലും നിലയിൽ പങ്കാളിത്തമുള്ള സിനിമകൾക്കു തിയറ്റർ നൽകേണ്ടതില്ലെന്നാണു നിലപാട്. 

നിഷാദ് സാറ്റു സംവിധാനം ചെയ്ത ‘എ രഞ്ജിത് സിനിമ’യാണു രഞ്ജി പണിക്കർ അഭിനയിച്ച പുതിയ ചിത്രം. 8 നാണു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ഏപ്രിലിലാണ് ആദ്യവട്ട നിസ്സഹകരണ പ്രഖ്യാപനമുണ്ടായത്. എന്നാൽ, തീരുമാനം നിലനിൽക്കെത്തന്നെ രഞ്ജി പ്രധാന വേഷത്തിലെത്തിയ ചിത്രം ‘സെക്‌ഷൻ 306 ഐപിസി’ തടസ്സമില്ലാതെ റിലീസ് ചെയ്തിരുന്നു.

English Summary:

Theater owners ban on Ranji Panicker's films

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com