ശബരിമല: തിരക്കു നിയന്ത്രണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി
Mail This Article
×
കൊച്ചി ∙ ശബരിമലയിൽ തിരക്കു നിയന്ത്രിക്കാനുള്ള നടപടികൾ ഉറപ്പാക്കാൻ ഹൈക്കോടതി നിർദേശം നൽകി. അവധി ദിവസം സ്പെഷൽ സിറ്റിങ് നടത്തിയാണു സന്നിധാനം ചീഫ് പൊലീസ് കോ–ഓർഡിനേറ്റർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്പെഷൽ ഓഫിസർ, സ്പെഷൽ കമ്മിഷണർ ഓഫിസിലെ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് എന്നിവർക്കു ദേവസ്വം ബെഞ്ച് ഈ നിർദേശം നൽകിയത്.
ദർശനസമയം ഒന്നോ രണ്ടോ മണിക്കൂർ കൂട്ടാനാവുമോയെന്നു തന്ത്രിയോടു ചോദിച്ചറിയാൻ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ബെഞ്ച് നിർദേശം നൽകിയിരുന്നു. നിലവിൽ ദർശന സമയം പുലർച്ചെ 3 മുതൽ ഉച്ചയ്ക്ക് 1 വരെയും 4 മുതൽ 11 വരെയുമായി 17 മണിക്കൂറാണ്. ഇതു കൂട്ടാനാവില്ലെന്നു തന്ത്രി അറിയിച്ചതായി ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.
English Summary:
Kerala high Court instruct to ensure croud control in Sabarimala
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.