ADVERTISEMENT

വെഞ്ഞാറമൂട് (തിരുവനന്തപുരം) ∙ ഗോകുലം മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നു വീണു പരുക്കേറ്റു ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. കോട്ടയം കുറുപ്പന്തറ ഇരവിമംഗലം കാരിവേലിൽ ബെന്നി മാത്യുവിന്റെയും ഫിലോമിനയുടെയും മകൾ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനി അതിഥി ബെന്നി ( 22) ആണ് മരിച്ചത്. സംസ്കാരം ഇന്ന് വൈകുന്നേരം 4.30 ന് കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ. 

രണ്ടാം തീയതി ഉച്ചയ്ക്കു രണ്ടിനായിരുന്നു ഹോസ്റ്റലിന്റെ മുറ്റത്തു വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരിക്കെ ഇന്നലെ രാവിലെയായിരുന്നു മരണം. കോളജ് ഹോസ്റ്റലിലായിരുന്ന അതിഥി രണ്ടാഴ്ചയായി അവിടെ നിന്നു മാറി അമ്മയ്ക്കൊപ്പം കോളജിനു സമീപത്തെ വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്നു. സംഭവ ദിവസം റെക്കോർഡ് ബുക്ക് എടുത്തു വരാം എന്ന് അമ്മയോടു പറഞ്ഞ ശേഷമാണ് ഹോസ്റ്റലിലേക്കു പോയത്. മടങ്ങിവരുമ്പോൾ കാൽ വഴുതി വീണു എന്നായിരുന്നു ആദ്യ വിവരം. 

പരീക്ഷകളിൽ മികച്ച വിജയം നേടാനാകാത്തതിൽ അതിഥി മാനസികമായി സംഘർഷത്തിലായിരുന്നു എന്നാണു പൊലീസിന് ലഭിച്ച മൊഴികൾ. ഈ സാഹചര്യത്തിൽ ആത്മഹത്യയാണോയെന്നും സംശയിക്കുന്നുണ്ട്. ഈ സാധ്യതയടക്കം വിശദമായി അന്വേഷിക്കുന്നുണ്ടെന്നു പൊലീസ് എസ്എച്ച്ഒ: അനൂപ് കൃഷ്ണ പറഞ്ഞു. അബോധാവസ്ഥയിലായിരുന്നതിനാൽ അതിഥിയുടെ മൊഴി രേഖപ്പെടുത്താനായിരുന്നില്ല. സഹോദരങ്ങൾ: അനഖ ബെന്നി, അമീഷ് മാത്യു ബെന്നി.

English Summary:

Medical student died after falling from the hostel building

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com