ADVERTISEMENT

കോഴിക്കോട് ∙ ശമ്പളത്തിന് ആനുപാതികമായ ഉയർന്ന പെൻഷൻ അനുവദിക്കുന്നതു സംബന്ധിച്ച പിഎഫ് വരിക്കാരുടെ സംശയങ്ങൾക്ക് കൂടുതൽ വിശദീകരണങ്ങളുമായി ഇപിഎഫ്ഒ സർക്കുലർ. പതിവായി ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾക്കുള്ള (FAQ) മറുപടി എന്ന നിലയിൽ 6 മാസം മുൻപു പുറത്തിറക്കിയ വിവരങ്ങൾ പരിഷ്കരിച്ചതാണ് ഇന്നലത്തെ സർക്കുലർ. 9 ചോദ്യങ്ങളും മറുപടിയുമുണ്ടെങ്കിലും പുതുക്കിയ പെൻഷൻ എന്നു നൽകിത്തുടങ്ങാനാകുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

ഉയർന്ന പെൻഷനുള്ള ജോയിന്റ് ഓപ്ഷൻ നൽകുമ്പോൾ ഖണ്ഡിക 26(6) പ്രകാരമുള്ള ഓപ്ഷൻ നൽകിയിട്ടില്ലെങ്കിൽ പകരം എന്തൊക്കെ രേഖകൾ പരിഗണിക്കാമെന്ന കാര്യങ്ങൾ സംബന്ധിച്ച ആദ്യത്തെ 3 ചോദ്യങ്ങൾക്കുള്ള മറുപടി മുൻപത്തെ സർക്കുലറിലുണ്ടായിരുന്നതു തന്നെ.

യോഗ്യരെന്നു കണ്ടെത്തുന്ന പെൻഷൻകാർക്ക് 26(6) ഓപ്ഷൻ പെൻഷൻ കണക്കാക്കുന്നതിനു മുൻപ് എപ്പോൾ വേണമെങ്കിലും നൽകാമെന്ന് ഇതിൽ ആവർത്തിക്കുന്നു. പിഎഫ് ട്രസ്റ്റുകൾ രൂപീകരിച്ച എക്സംപ്റ്റഡ് വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങൾക്കും ഇതു ബാധകമാണ്.

പെൻഷൻ കണക്കാക്കുന്നതു സംബന്ധിച്ചാണ് അടുത്ത 5 ചോദ്യങ്ങൾ. 2014 സെപ്റ്റംബർ 1നു മുൻപു വിരമിച്ചവർക്ക് അവസാന 12 മാസ ശമ്പള ശരാശരിയും അതിനു ശേഷമുള്ളവർക്ക് 60 മാസ ശമ്പള ശരാശരിയുമാണ് പെൻഷനു പരിഗണിക്കുക.

English Summary:

Higher Pension: Circular with Explanations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com