ADVERTISEMENT

തിരുവനന്തപുരം ∙ 4 മാസം മുൻപു മുഖ്യമന്ത്രി നൽ‍കിയ ഓണസദ്യയ്ക്കായി 7.86 ലക്ഷം രൂപ കൂടി അനുവദിച്ചു. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് ഈ മാസം 13ന് അധികഫണ്ട് അനുവദിച്ചത്. ഓഗസ്റ്റ് 26ന് നിയമസഭ മന്ദിരത്തിൽ നടന്ന സദ്യയ്ക്കായി 19 ലക്ഷം രൂപ നവംബർ 8ന് അനുവദിച്ചിരുന്നു. അധിക തുക കൂടി അനുവദിച്ചതോടെ ഓണസദ്യയ്ക്ക്് ആകെ ചെലവ് 26.86 ലക്ഷം രൂപയായി. 

എതു വകയിലാണ് അധിക തുക അനുവദിച്ചതെന്ന് ഉത്തരവിൽ വ്യക്തമല്ല. എന്നാൽ, ഇത്രയും ഭീമമായ തുക ചെലവാക്കിയ സദ്യയിൽ എത്രപേർ പങ്കെടുത്തു എന്നു കൃത്യമായ കണക്കില്ലെന്നാണു വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് സർക്കാർ നൽകിയ മറുപടി. 

5 തരം പായസമുൾപ്പെടെ 65 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയാണ് സ്വകാര്യ കേറ്ററിങ് സ്ഥാപനം വിളമ്പിയത്. സ്പീക്കർ എ.എൻ.ഷംസീറും നിയമസഭയിൽ ഓണസദ്യ ഒരുക്കിയിരുന്നു. ഇതു കൂടാതെയായിരുന്നു പൗരപ്രമുഖർക്കായി മുഖ്യമന്ത്രിയുടെ സദ്യ. പുതുവർഷപ്പിറവിയോടനുബന്ധിച്ചു 3ന് മാസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി വിരുന്നൊരുക്കുന്നുണ്ട്.

English Summary:

7.86 lakh's more allotted for CM's Onasadhya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com