ADVERTISEMENT

മലപ്പുറം ∙ കെഎസ്ആർടിസി ബസിന്റെ ഹെഡ്‌ലൈറ്റുകൾ തകർത്തതുമായി ബന്ധപ്പെട്ട് 10 വർഷത്തിലേറെ പഴക്കമുള്ള കേസിൽ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് ജാമ്യം. 2013 ജൂൺ 27ന് മലപ്പുറം കുന്നുമ്മലിൽ നടന്ന സംഭവത്തിലാണ് ഇന്നലെ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യം നൽകിയത്. അന്ന് ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു റിയാസ്.

കേസിൽ നിലവിൽ ആറാം പ്രതിയാണ് മന്ത്രി. വിചാരണയ്ക്കായി ഫെബ്രുവരി 27ന് വീണ്ടും പരിഗണിക്കും. സോളർ തട്ടിപ്പു കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് യുവജന സംഘടനകൾ മലപ്പുറത്ത് നടത്തിയ കലക്ടറേറ്റ് മാർച്ച് അക്രമാസക്തമായ സംഭവത്തിലാണ് കേസ്. 13,300 രൂപ സർക്കാരിന് നഷ്ടമുണ്ടാക്കിയെന്നായിരുന്നു കേസ്.

English Summary:

Minister PA Mohammed Riyas granted bail in ten years ago case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com