ADVERTISEMENT

തൃശൂർ ∙ അയോധ്യയുമായി ബന്ധപ്പെട്ട് എല്ലാവരും വെള്ളത്തിനു തീ പിടിപ്പിക്കാൻ ശ്രമിക്കുമ്പോൾ സമാധാനത്തിനു വേണ്ടി സംസാരിക്കുകയാണു സാദിഖലി തങ്ങൾ ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പു നടത്താനുള്ള ശ്രമമാണ് എതിരാളികൾ നടത്തുന്നത്. ഇരുവശത്തുമുള്ള തീവ്രവാദ സ്വഭാവമുള്ള ആളുകളിലേക്കു വിഷയം എത്താതിരിക്കാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത് – അദ്ദേഹം പറഞ്ഞു.
പ്രസ്താവന ദുർവ്യാഖ്യാനം ചെയ്യേണ്ട: കുഞ്ഞാലിക്കുട്ടി
മലപ്പുറം ∙ അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട പാണക്കാട് സാദിഖലി തങ്ങളുടെ പ്രസ്താവന ദുർവ്യാഖ്യാനം ചെയ്ത് വിവാദമാക്കേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. ബിജെപിയുടെ കെണിയിൽ വീഴേണ്ടതില്ലെന്ന സദുദ്ദേശത്തോടെയായിരുന്നു തങ്ങളുടെ വാക്കുകൾ.  ബാബറി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് മുഹമ്മദലി ശിഹാബ് തങ്ങളുടേതിന് സമാനമാണ് സാദിഖലി തങ്ങളുടെ വാക്കുകൾ – കുഞ്ഞാലിക്കുട്ടി പറഞ്ഞു.

English Summary:

V.D. Satheesan on Sadiqali Tangal's speech about Ayodhya

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com