ADVERTISEMENT

കൊച്ചി ∙ ‘സർക്കാരും സമൂഹവും കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം. അക്കാദമി എനിക്കു നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. അതെനിക്ക് ആവശ്യമില്ല – കേരള സാഹിത്യ അക്കാദമിക്കുള്ള മറുപടിയിൽ രോഷം ആവർത്തിച്ചു കവി ബാലചന്ദ്രൻ ചുള്ളിക്കാട്. തൃശൂരിൽ അക്കാദമി നടത്തുന്ന സാഹിത്യോത്സവത്തിൽ 2 മണിക്കൂർ പ്രഭാഷണം നടത്തിയതിനു 2400 രൂപ മാത്രമാണു പ്രതിഫലം ലഭിച്ചതെന്ന ചുള്ളിക്കാടിന്റെ തുറന്ന കത്തിനെത്തുടർന്നാണു നഷ്ടം നികത്തുമെന്ന് അക്കാദമി അറിയിച്ചത്.

‘ മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സീരിയൽ- സിനിമാ താരങ്ങൾക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണു പ്രതിഫലമായി സമൂഹം നൽകുന്നത്. 

സർക്കാരും സമൂഹവും കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും എന്റെ അനുഭവത്തെ മുൻനിർത്തി വെളിപ്പെടുത്തലായിരുന്നു ലക്ഷ്യം. എനിക്കു വ്യക്തിപരമായി നഷ്ടപരിഹാരം നൽകി പരിഹരിക്കാവുന്ന പ്രശ്നമല്ല അത്’– ചുള്ളിക്കാട് പറഞ്ഞു. 

English Summary:

Balachandran Chullikkad on Kerala Sahithya Academy Controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com