ADVERTISEMENT

തൃപ്പൂണിത്തുറ∙ ഗൃഹപ്രവേശനത്തിന്റെ പിറ്റേന്നു തന്നെ വീടു തകർന്നതു കണ്ടു മരവിച്ചു നിൽക്കുകയാണു ചൂരക്കാട് ശ്രീവിലാസിൽ ശ്രീനാഥും ഭാര്യ ശ്രീലക്ഷ്മിയും. ഒട്ടേറെ പ്രതീക്ഷകളോടെ പുതിയ വീട്ടിൽ ഇന്നലെ എത്തിയതാണ്. കുപ്പിച്ചില്ലുകൾ ചിതറിക്കിടക്കുന്നതിനാൽ അകത്തേക്കു കയറാൻ പറ്റുന്നില്ല.

വലിയ തുക വായ്പയെടുത്തു പണിത വീടാണ്. ഇനിയും ഒരുപാടു പണം മുടക്കിയാലേ ഇനി താമസിക്കാൻ സാധിക്കൂ. ‘നാനൂറിലധികം ആളുകൾ ഞായറാഴ്ച ഗൃഹപ്രവേശനച്ചടങ്ങിൽ ഇവിടെ കൂടിയിരുന്നു. കളിയും ചിരിയും നിറഞ്ഞ അന്തരീക്ഷം തൊട്ടുപിറ്റേന്നു ദുഃഖത്തിലേക്കു മാറി’. അവർ പറഞ്ഞു.

Read also: കരാറുകാരന്റെ വാടകക്കെട്ടിടങ്ങളിൽ പരിശോധന; വൻ സ്ഫോടകശേഖരം കണ്ടെടുത്തു; കഞ്ചാവും പിടിച്ചെടുത്തു

നടന്നത് വൻദുരന്തം: ഹൈബി ഈഡൻ

ചിന്തിക്കാൻ കഴിയാത്തത്ര വലിയ ദുരന്തമാണു പുതിയകാവിൽ സംഭവിച്ചതെന്നു ഹൈബി ഈഡൻ‌ എംപി. ഒരു പ്രദേശത്തെ 2 കിലോമീറ്റർ ചുറ്റളവിൽ ആഘാതം ഉണ്ടായതു സ്ഫോടനത്തിന്റെ വ്യാപ്തിയുടെ സൂചനയാണ്. അനധികൃതമായാണു വെടിമരുന്നു സൂക്ഷിച്ചത്. പരുക്കേറ്റവരുടെ ജീവൻ രക്ഷിക്കുക എന്നതിനാണു പ്രഥമ പരിഗണന. തകർന്ന താമസസ്ഥലങ്ങൾ ഇനി എപ്പോഴാണ് ഉപയോഗിക്കാൻ കഴിയുക എന്നറിയാത്ത അവസ്ഥയിലാണു ജനം– അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com