ADVERTISEMENT

ന്യൂഡൽഹി ∙ ആലപ്പുഴ മണ്ഡലം കോൺഗ്രസിനു വേണ്ടി തിരിച്ചുപിടിക്കാൻ തനിക്കാവുമെന്നു പൂർണ ആത്മവിശ്വാസമുണ്ടെങ്കിലും മത്സരിക്കുമോ എന്ന ചോദ്യത്തോട് കെ.സി.വേണുഗോപാലിന്റെ മറുപടി കരുതലോടെയാണ് – ‘ആലപ്പുഴയിൽ ഏറ്റവും കരുത്തുറ്റ സ്ഥാനാർഥിയെ ഞങ്ങൾ പ്രഖ്യാപിക്കും’. 

ജയസാധ്യത ഉയർത്താൻ പരമാവധി ദേശീയ നേതാക്കൾ ഇക്കുറി മത്സരത്തിനിറങ്ങണമെന്നാണ് ഹൈക്കമാൻഡിന്റെ നിലപാട്. സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന നിലയിൽ രാജ്യത്തുടനീളം പാർട്ടി സ്ഥാനാർഥികളെ തീരുമാനിക്കുന്നതിൽ വേണുഗോപാലിനു നിർണായക പങ്കുണ്ട്. 

ഹൈക്കമാൻഡ് നൽകുന്ന ഏതു ദൗത്യവും ഏറ്റെടുക്കാൻ തയാറാണെന്നു വ്യക്തമാക്കുമ്പോഴും തന്റെ സ്ഥാനാർഥിത്വം പാർട്ടിയുടെ സാമുദായിക സന്തുലനം അട്ടിമറിച്ചുകൊണ്ടാവരുതെന്ന നിലപാട് അദ്ദേഹം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്ഥാനാർഥിത്വം പാർട്ടി തീരുമാനിക്കുമെന്ന് വേണുഗോപാൽ പറയുന്നു. തീരുമാനമെടുക്കേണ്ട ‘പാർട്ടി’ അദ്ദേഹം തന്നെ. 

English Summary:

KC Venugopal not yet sure of contesting from Alappuzha constituency for Loksabha Elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com