ADVERTISEMENT

മൂന്നാർ ∙ ഇടമലക്കുടിയിൽ ഗോത്രവർഗക്കാരുടെ 50 ഏക്കർ ഭൂമിയിലെ ഏലക്കൃഷി കാട്ടാനകൾ നശിപ്പിച്ചു. ഷെഡ്ഡുകുടി, കണ്ടത്തിക്കുടി നിവാസികളായ പാർവതി, ശ്രീധരൻ, മഹാരാജ്, രാജു, തങ്കപ്പൻ എന്നിവരുടെ ഏലത്തോട്ടമാണ് 5 കാട്ടാനകളുടെ സംഘം ചവിട്ടി നശിപ്പിച്ചത്. അഞ്ചു ലക്ഷത്തിലധികം രൂപയുടെ ഏലയ്ക്ക നഷ്ടപ്പെട്ടെന്നാണു കണക്ക്. 

ഒരാഴ്ചയായി ഈ മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. പകൽ സമയങ്ങളിൽ ഉൾപ്പെടെ കാട്ടാനക്കൂട്ടം ജനവാസമേഖലയ്ക്കു സമീപമുള്ള കൃഷിയിടത്തിൽ കറങ്ങി നടക്കുന്നതിനാൽ ഗോത്രവർഗക്കാർക്കു വീടുകൾക്കു പുറത്തിറങ്ങാനോ കൃഷിയിടത്തിലേക്കു പോകാനോ കഴിയാത്ത അവസ്ഥയാണ്. രണ്ടാഴ്ച മുൻപു സൊസൈറ്റിക്കുടിയിലെ പഞ്ചായത്ത് ഓഫിസും ട്രൈബൽ ഹോസ്റ്റലും കാട്ടാനക്കൂട്ടം തകർത്തിരുന്നു. 

English Summary:

Wild elephants destroyed a 50 acre cardamom plantation in Idukki; huge loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com