ADVERTISEMENT

കൊച്ചി ∙ നല്ല ആൺകുഞ്ഞുണ്ടാകാൻ ഏതു രീതിയിലും സമയത്തുമാണു ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടതെന്ന കുറിപ്പു കൈമാറിയ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവർക്കെതിരെ അധികൃതർ നടപടി സ്വീകരിക്കാത്തതു ചോദ്യം ചെയ്തു യുവതി ഹൈക്കോടതിയിൽ ഹർജി നൽകി.

Read Also: നേരത്തേ കളംപിടിച്ച് സിപിഎം; ലക്ഷ്യം 12 സീറ്റ്, പോരിന് ഭാവിയിലെ മുഖ്യമന്ത്രി സ്ഥാനാർഥികളും...

ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം വിലക്കുന്ന നിയമപ്രകാരം ഇവർക്കെതിരെ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിന് എതിരെയാണു കൊല്ലം സ്വദേശിനിയായ മുപ്പത്തിയൊൻപതുകാരി ഹർജി നൽകിയത്. തുടർന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിന്റെ വിശദീകരണം തേടി. 2012 ഏപ്രിലായിരുന്നു മുവാറ്റുപുഴ സ്വദേശിയുമായി ഹർജിക്കാരിയുടെ വിവാഹം.

വിവാഹദിവസം തന്നെ  ഇംഗ്ലിഷ് മാസികയിൽ വന്ന കുറിപ്പു മലയാളത്തിലാക്കി നൽകിയെന്നു ഹർജിയിൽ പറഞ്ഞു. ഭർത്താവിന്റെ പിതാവാണ് ഇതു തയാറാക്കിയതെന്നു തെളിയിക്കുന്ന ഫൊറൻസിക് റിപ്പോർട്ടും ഹാജരാക്കി. തന്റെ പരാതി വിവരിച്ചു പ്രി നേറ്റൽ ഡയഗ്‌നോസ്റ്റിക് ഡിവിഷൻ ഡയറക്ടർക്കു കത്ത് അയച്ചിരുന്നു. തുടർന്നു പരാതി പരിശോധിക്കാനും കർശന നടപടിക്കുമായി കുടുംബക്ഷേമ അഡീഷനൽ ഡയറക്ടർക്കു കൈമാറി.

English Summary:

Woman approaches Kerala High Court against her husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com