ADVERTISEMENT

തിരുവനന്തപുരം ∙ സിൽവർലൈൻ പദ്ധതിക്കായി റെയിൽവേയുടെ ഭൂമി പങ്കുവയ്ക്കാനാകില്ലെന്നും ഭാവി വികസനപരിപാടികൾക്ക് അതു തടസ്സമാകുമെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് എംപിമാരുടെ യോഗത്തിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാരും കേന്ദ്ര റെയിൽവേ മന്ത്രാലയവും ചേർന്നുള്ള കമ്പനിയാണു കെ–റെയിൽ. പദ്ധതിക്കായുള്ള 70% തുകയും വിദേശവായ്പയിലൂടെയാണു സമാഹരിക്കുന്നത്. ഇൗ വായ്പയ്ക്കു കേന്ദ്ര സർക്കാരാണു ഗാരന്റി നൽകേണ്ടത്.

അതിനാൽ, വായ്പ തിരിച്ചടയ്ക്കാനുള്ള വരുമാനം പദ്ധതിയിൽ നിന്നു ലഭിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ട്. നിലവിലെ റെയിൽ‌വേ ലൈനുമായി പലയിടത്തും കൂട്ടിമുട്ടുന്ന തരത്തിലാണു രൂപരേഖ. ഇതിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കൊടിക്കുന്നിൽ സുരേഷ് അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ്, എൻ.കെ.പ്രേമചന്ദ്രൻ, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, രമ്യ ഹരിദാസ്, ഹൈബി ഇൗഡൻ, എ.എം.ആരിഫ്, ജെബി മേത്തർ, എ.എ.റഹിം തുടങ്ങിയവർ പങ്കെടുത്തു.

English Summary:

Railway General Manager want to change Silverline layout in the meeting of MPs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com