ADVERTISEMENT

കൊപ്പം (പാലക്കാട്) ∙ എസ്ഡിപിഐ ദേശീയ പ്രസിഡന്റ് മൊയ്തീൻകുട്ടി ഫൈസിയുടെ (എം.കെ. ഫൈസി) വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന നടത്തി. ഇന്നലെ പുലർച്ചെയാണ് 8 ഉദ്യോഗസ്ഥർ വിളയൂർ കൂരാച്ചിപ്പടിയിലെ ഫൈസിയുടെ വീട്ടിൽ എത്തിയത്. പുലർച്ചെ ആറിന് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് 12.30 വരെ നീണ്ടു. റെയ്ഡ് നടക്കുന്ന സമയത്തു ഫൈസിയുടെ ഭാര്യയും മക്കളും മാത്രമാണു വീട്ടിലുണ്ടായിരുന്നത്. 

കൊപ്പം എസ്ഐ കെ.എസ്. സുധീഷ്മോന്റെ നേതൃത്വത്തിൽ 20 പൊലീസുകാരും സ്ഥലത്ത് എത്തിയിരുന്നു. ഇ.ഡിയുടെ ന്യൂഡൽഹി യൂണിറ്റിൽ നിന്നുള്ള സംഘമാണു പരിശോധന നയിച്ചത്. കോഴിക്കോട്, കൊച്ചി യൂണിറ്റുകളിലെ ഉദ്യോഗസ്ഥരുടെ സഹായം തേടിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം നടത്തിയ പരിശോധനയുടെ തുടർച്ചയായിരുന്നു പാലക്കാട് നടത്തിയ പരിശോധന. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം വെളിപ്പെടുത്തിയിട്ടില്ല.

English Summary:

Enforcement Directorate raid in SDPI National President's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com