ADVERTISEMENT

തിരുവനന്തപുരം∙ കലാലയങ്ങളിൽ കൊലപാതക രാഷ്ട്രീയം നടക്കുന്ന സാഹചര്യത്തിൽ ക്യാംപസ് രാഷ്ട്രീയം ആവശ്യമാണോയെന്നു ഭരണകർത്താക്കളും അക്കാദമിക സമൂഹവും ആലോചിക്കണമെന്നു ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മർദനവും കഠാരപ്രയോഗവും പോലും കലാലയങ്ങളിൽ സാധാരണമായി. കുട്ടിക്കുരങ്ങനെക്കൊണ്ടു ചുടുചോറു വാരിക്കുന്നതു പോലെ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ വിദ്യാർഥി സംഘടനകളിൽ അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നു.

Read Also: സിദ്ധാർഥനെ മർദിച്ചത് 19 പേർ, അറസ്റ്റിലായത് 18 വിദ്യാർഥികൾ; ഒരാളെ പിടികൂടാത്തതിൽ ദുരൂഹത...

വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ സിദ്ധാർഥൻ എന്ന വിദ്യാർഥിയെ 3 ദിവസം തുടർച്ചയായി മർദിച്ചിട്ടും എതിർക്കാനോ ബന്ധപ്പെട്ടവരെ അറിയിക്കാനോ ഒരു സംഘടനയും മുന്നോട്ടു വന്നില്ല എന്നതു രാഷ്ട്രീയ ഭീകരത ബോധ്യപ്പെടുത്തുന്നതാണ്. എന്തിനുമേതിനും പ്രതികരിക്കുന്ന സാംസ്കാരിക നായകൻമാരും വായടച്ചു. കാര്യത്തോട് അടുക്കുമ്പോൾ മുഖം പൂഴ്ത്തുന്ന ഇവരൊക്കെ കേരളത്തിന് അപമാനമാണ്. കോടതിയും സർക്കാരും ഇത്തരം ക്രൂരതകൾക്കെതിരെ മുന്നോട്ടുവരണം. പൂക്കോട് കോളജിലെ ക്രൂരതയ്ക്കെതിരെ നടപടി സ്വീകരിക്കാൻ താമസം വരുത്തിയവർക്കും സാക്ഷ്യം വഹിച്ച വിദ്യാർഥികൾക്കും അവിടെ തുടരാൻ ധാർമികത നഷ്ടമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സിദ്ധാർഥന്റെ മരണത്തിൽ ശിവഗിരിമഠം അനുശോചനം രേഖപ്പെടുത്തി. 

English Summary:

Swami Satchidananda criticise campus politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com