ADVERTISEMENT

കോഴിക്കോട് ∙ മനുഷ്യ–വന്യമൃഗ സംഘർഷം നേരിടാനായി കേന്ദ്ര സർക്കാരിന് 620 കോടി രൂപയുടെയും സംസ്ഥാന സർക്കാരിന് 39 കോടി രൂപയുടെയും പദ്ധതികൾ സമർപ്പിച്ചെങ്കിലും നഷ്ടപരിഹാര കുടിശിക നൽകാനായി സംസ്ഥാനം അനുവദിച്ച 13 കോടി രൂപയല്ലാതെ മറ്റൊന്നും വനം വകുപ്പിനു ലഭിച്ചില്ല.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതികളും വഴി ഫണ്ട് സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്. വനം ഉന്നത ഉദ്യോഗസ്ഥരും ദുരന്തനിവാരണ അതോറിറ്റി അധികൃതരും ഇന്നു തലസ്ഥാനത്തു യോഗം ചേരും.

വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാൻ വൻ പദ്ധതികളാണ് വനം വകുപ്പു കേന്ദ്രത്തിനു സമർപ്പിച്ചതെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കഴിഞ്ഞവർഷം ഇതേ പദ്ധതി നൽകിയിരുന്നെങ്കിലും സ്വന്തമായി ഫണ്ട് കണ്ടെത്താൻ പറഞ്ഞ് കേന്ദ്രം മടക്കിയിരുന്നു.

വന്യമൃഗ സംഘർഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതാണ് ഇനിയുള്ള പ്രതീക്ഷ. ഇന്നു ചേരുന്ന ഉന്നതതല യോഗത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾക്കു പ്രാഥമികരൂപം നൽകും. വനം വകുപ്പിന് തദ്ദേശ, ആരോഗ്യ, റവന്യു, എസ്‌സി–എസ്ടി, മൃഗസംരക്ഷണ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണു യോഗം. 

English Summary:

Human-Wildlife Conflict: Only compensation arrears received

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com