കണ്ണൂർ സർവകലാശാലാ സെനറ്റിലേക്ക് ടി.പത്മനാഭൻ
Mail This Article
തിരുവനന്തപുരം∙ കണ്ണൂർ സർവകലാശാലാ സെനറ്റിലേക്ക് ചാൻസലറുടെ പ്രതിനിധികളായി ടി.പത്മനാഭൻ ഉൾപ്പെടെ 20 പേരെ നാമനിർദേശം ചെയ്യും. ഇതു സംബന്ധിച്ച കത്ത് രാജ്ഭവനിൽ നിന്നു വൈസ് ചാൻസലർക്ക് അയച്ചു. സർവകലാശാല വിജ്ഞാപനം ഇറക്കുമ്പോൾ ആണ് ഇതു നിലവിൽ വരിക. ഈ പട്ടികയിൽ ഹൈസ്കൂൾ പ്രഥമാധ്യാപക പ്രതിനിധിയായി എൽപി സ്കൂൾ പ്രഥമാധ്യാപകനെ ആണ് നിർദേശിച്ചിരിക്കുന്നത്. ഇതിൽ മാറ്റം വരും. ഹൈസ്കൂൾ പ്രഥമാധ്യാപകരുടെ പുതിയ പ്രതിനിധിയെ ഉൾപ്പെടുത്തി ആയിരിക്കും സർവകലാശാല വിജ്ഞാപനം ഇറക്കുക.
ഗവർണർ നിർദേശിച്ച പേരുകൾ ചുവടെ.
ഔദ്യോഗിക അംഗങ്ങൾ: പ്രഫ.കെ.ഗംഗാധരൻ (ഡീൻ,ഹ്യുമാനിറ്റീസ്), പ്രഫ.അനിൽ രാമചന്ദ്രൻ(ഡീൻ, ഫിസിക്കൽ എജ്യുക്കേഷൻ), ഡോ.സൂരജ് എം.ബഷീർ(മോളിക്യുലാർ ബയോളജി വകുപ്പ് മേധാവി), ഡോ.സീത കാക്കോത്ത്(റൂറൽ ആൻഡ് ട്രൈബൽ സോഷ്യോളജി വകുപ്പ് മേധാവി)
മറ്റ് അംഗങ്ങൾ: ഹൈസ്കൂൾ പ്രഥമാധ്യാപകരുടെ പ്രതിധിനിധി: മഹേഷ് ചെറിയാണ്ടി, സ്കൂൾ അധ്യാപകരുടെ പ്രതിനിധി: കൊച്ചുറാണി അഗസ്റ്റിൻ, ഗവേഷണ സ്ഥാപനങ്ങളുടെ പ്രതിനിധി: ഡോ.കെ.മുരളീധരൻ, വ്യവസായ പ്രതിനിധി: മഹേഷ് ചന്ദ്ര ബാലിഗ, സാഹിത്യകാരൻ: ടി.പത്മനാഭൻ, പത്രപ്രവർത്തകൻ: യു.പി.സന്തോഷ്, അഭിഭാഷകർ: കെ.കരുണാകരൻ നമ്പ്യാർ, ഇ.ആർ.വിനോദ്, കായികം: ബിജു ഉമ്മർ, ഭാഷാ ന്യൂനപക്ഷം:ഡോ.എം.രത്നാകര(കന്നഡ), ആരോഗ്യ രംഗം: ഡോ.കെ.പ്രപഞ്ച്(ആയുർവേദം), സാങ്കേതികം:പ്രഫ.പി.സോമൻ.
വിദ്യാർഥി പ്രതിനിധികൾ: അയിഷ ഫിദ(ഹ്യുമാനിറ്റീസ്), ശ്രുതി രമേശൻ(സയൻസ്), കെ.സി.ആഷിക സന്തോഷ്(സ്പോർട്സ്), പി.ഹർഷ(ഫൈൻ ആർട്സ്).