ADVERTISEMENT

കോഴിക്കോട്∙ ഇടതുപക്ഷ സ്ഥാനാർഥി എളമരം കരീം നളന്ദ ഓഡിറ്റോറിയത്തിൽ പങ്കെടുത്ത കായിക സംവാദത്തിൽ മന്ത്രിയുടെ ഉദ്ഘാടനപ്രസംഗം ചിത്രീകരിച്ച വിഡിയോ ക്യാമറാമാനെ സംഘാടകർ ഗ്രീൻറൂമിലേക്കു നിർബന്ധിച്ച് വിളിച്ചുകൊണ്ടുപോയി; അരമണിക്കൂറിനു ശേഷമേ പുറത്തേക്കുവിട്ടുള്ളൂ.  

‘കോഴിക്കോട്ട് ഒരു നല്ല രാജ്യാന്തര സ്റ്റേഡിയം യാഥാർഥ്യമാക്കാൻ ഇടതുസർക്കാർ നിശ്ചയിച്ച വിവരം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണ്’ എന്നു മന്ത്രി പ്രസംഗത്തിൽ പറഞ്ഞ് നിമിഷങ്ങൾക്കകമാണ് വിഡിയോഗ്രഫറെ സ്ഥാനാർഥിയും സഹപ്രവർത്തകരും അകത്തേക്ക് കൊണ്ടുപോയത്.

ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു വന്ന സ്ഥാനാർഥി എളമരം കരീം ക്യാമറാമാനു സമീപത്തു വന്ന് സംസാരിക്കുന്നു.
ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു വന്ന സ്ഥാനാർഥി എളമരം കരീം ക്യാമറാമാനു സമീപത്തു വന്ന് സംസാരിക്കുന്നു.

വേദിയിലുണ്ടായിരുന്ന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ തൊട്ടടുത്തുള്ള ഇടതു സ്ഥാനാർഥി എളമരം കരീമിനു വിഡിയോഗ്രഫറെ ചൂണ്ടിക്കാണിച്ചുകൊടുത്തതിനെ തുടർന്ന് അദ്ദേഹം എഴുന്നേറ്റുവന്ന് വിഡിയോഗ്രഫറെ  ഗ്രീൻറൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. അൽപസമയത്തിനകം വിഡിയോഗ്രഫർ പുറത്തേക്ക് വന്ന് തനിക്കൊപ്പം വന്ന മറ്റൊരാളെ അകത്തേക്കു വിളിച്ചു. 

elamaram-kareem-speech-2
1) ക്യാമറാമാനെ വേദിയുടെ ഒരുവശത്തുള്ള ഗ്രീൻറൂമിലേക്ക് കൂട്ടിക്കൊണ്ടു പോവുന്നു. 2) ക്യാമറാമാന്റെ ഒപ്പമെത്തിയ വ്യക്തി ഗ്രീൻറൂമിനകത്തേക്ക് കയറുന്നു.

5.53ന് അകത്തേക്കു കൂട്ടിക്കൊണ്ടുപോയ വിഡിയോഗ്രഫറെ  പ്രസംഗത്തിനുശേഷം 6.24ന് ആണു  പുറത്തേക്കു വിട്ടത്. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടലംഘനം നടന്നെന്ന സംശയത്തെ തുടർന്നാണു വിഡിയോഗ്രഫറെ കൂട്ടിക്കൊണ്ടുപോയതെന്നും ക്യാമറയിലെ വിഡിയോ പരിശോധിച്ച ശേഷമാണു പുറത്തേക്കു വിട്ടതെന്നുമാണു സൂചന. സ്പോർട്സ് ഫ്രറ്റേണിറ്റിയെന്ന പേരിൽ പുതുതായി തുടങ്ങിയ കൂട്ടായ്മയാണു പരിപാടി സംഘടിപ്പിച്ചത്.  

പാർട്ടിയുടെ ഔദ്യോഗിക കൊടിയോ ചിഹ്‌നമോ ഇല്ലാതെ സംഘടിപ്പിച്ച പരിപാടിയായതിനാൽ തിരഞ്ഞെടുപ്പ് നിരീക്ഷകസംഘത്തിലെ വിഡിയോഗ്രഫർ അതു ചിത്രീകരിക്കാതെ തിരിച്ചുപോയെന്നാണ് വിവരം

English Summary:

Why did the candidate keep the videographer aside during the minister's speech?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com