ADVERTISEMENT

കൊച്ചി ∙ സഹപ്രവർത്തകരായ ജുഡീഷ്യൽ ഓഫിസർമാരെയും ജീവനക്കാരെയും സംരക്ഷിക്കുന്ന തരത്തിലാണ് റിപ്പോർട്ടെന്ന് അതിജീവിത ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ആരോപിച്ചു. പ്രധാന പരാതികൾ ഇവ: 

∙ തന്നെ പങ്കെടുപ്പിക്കാതെയും അന്വേഷണ ഏജൻസികളുടെ  സഹായം തേടാതെയുമാണ് അന്വേഷണം നടത്തിയത്. 

∙ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പു ലഭിച്ചതു പോലും കോടതി നിർദേശിച്ച ശേഷമാണ്. മൊഴിപ്പകർപ്പ് തന്നിട്ടില്ല. 

∙ അങ്കമാലി മജിസ്ട്രേട്ട് നൽകിയ മൊഴി ആരും ചോദ്യം ചെയ്തിട്ടില്ല. തന്റെ ഫോൺ നശിപ്പിച്ചെന്നു മഹേഷും ഫോൺ യാത്രയ്ക്കിടെ നഷ്ടപ്പെട്ടെന്ന് താജുദ്ദീനും മൊഴി നൽകി. മറ്റു പരിശോധനകളില്ലാതെ ഇവ അതേപടി വിശ്വസിച്ച് റിപ്പോർട്ട് തയാറാക്കി. 

∙ വിചാരണയിൽനിന്നുള്ള തെളിവുകളും രേഖകളും എൻക്വയറിയിൽ കൂട്ടിക്കുഴച്ചത് വിചാരണയിൽ പ്രതിഭാഗത്തിനു നേട്ടമാകും. മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ച കാര്യം ശ്രദ്ധയിൽപ്പെട്ട ഉടൻ റിപ്പോർട്ട് ചെയ്യാതിരുന്നതിൽ എൻക്വയറി ഓഫിസർക്കും വീഴ്ചയുണ്ട്.

English Summary:

Actress assault case: Allegation that the report is protecting colleagues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com