ADVERTISEMENT

വൈക്കം ∙ കൈകൾ ബന്ധിച്ചു 10 വയസ്സുകാരി വേമ്പനാട്ട് കായലിൽ 7കിലോമീറ്റർ നീന്തിക്കടന്നു. കുറുപ്പംപടി രായമംഗലം ചിറപ്പടി നന്ദനം വീട്ടിൽ സുമേഷ് നായർ, നീതു എന്നിവരുടെ മകളും പെരുമ്പാവൂർ വിമല സെൻട്രൽ സ്കൂളിലെ 5–ാം ക്ലാസ് വിദ്യാർഥിനിയുമായ വൈഗ സുമേഷ് ഒരു മണിക്കൂർ 4 മിനിറ്റ് കൊണ്ടാണ് കായൽ നീന്തിക്കടന്നത്. ഇന്നലെ രാവിലെ 8.19ന് ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള 7 കിലോമീറ്റർ ദൂരമാണ് നീന്തിയത്. ഇത്രയും വേഗത്തിൽ കായൽ നീന്തിക്കടന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയാണ് വൈഗ. വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിക്കുക എന്നതാണ് ലക്ഷ്യം. 

കോതമംഗലം ഡോൾഫിൻ അക്വാറ്റിക് ക്ലബ്ബിലെ പരിശീലകൻ ബിജു തങ്കപ്പനാണ് പരിശീലനം നൽകിയത്. ചേർത്തല അമ്പലക്കടവിൽ നിന്ന് ഇന്ത്യൻ നീന്തൽ താരം ടി.എൻ.സനൽകുമാർ നീന്തൽ ഫ്ലാഗ്ഓഫ് ചെയ്തു. നീന്തൽ വിജയകരമായി പൂർത്തിയാക്കിയ വൈഗയുടെ കൈകളിലെ ബന്ധനം വൈക്കം ഫയർ സ്റ്റേഷൻ ഓഫിസർ ടി.ഷാജികുമാർ അഴിച്ചുമാറ്റി. 

അനുമോദന സമ്മേളനം പെരുമ്പാവൂർ വിമല സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സിനിറോസ് ഉദ്ഘാടനം ചെയ്തു. രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.അജയകുമാർ അധ്യക്ഷത വഹിച്ചു. തൊടുപുഴ ന്യൂമാൻ കോളജ് പ്രഫ. ഡോ. സിസ്റ്റർ നോയൽ റോസ്, രായമംഗലം പഞ്ചായത്തംഗം സ്മിത അനിൽകുമാർ, കേരള സ്റ്റേറ്റ് റോളർ സ്കേറ്റിങ് കോച്ച് കെ.എസ്.സിയാദ്, പരിശീലകൻ ബിജു തങ്കപ്പൻ എന്നിവർ പ്രസംഗിച്ചു. 

English Summary:

Ten year old girl swim seven kilometers in Vembanad lake with her hands tied

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com