ADVERTISEMENT

മുംബൈ ∙ രാജ്യത്ത് ഹിന്ദി ഇതര ഭാഷകളിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം മലയാള മനോരമ: പ്രതിദിനം 18,16,081 കോപ്പികൾ. പത്രങ്ങളുടെ പ്രചാരം ആധികാരികമായി കണക്കാക്കുന്ന ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻസിന്റെ (എബിസി) 2023 ജനുവരി-ഡിസംബർ കണക്കുപ്രകാരമാണിത്. എല്ലാ ഭാഷകളിലെയും പത്രങ്ങൾ പരിഗണിച്ചാൽ പ്രചാരത്തിൽ രാജ്യത്തു മൂന്നാം സ്ഥാനമാണ് മനോരമയ്ക്ക്.

ഹിന്ദി മേഖലയിൽ പ്രസിദ്ധീകരിക്കുന്ന ദൈനിക് ഭാസ്കർ, ദൈനിക് ജാഗരൺ എന്നിവയാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇംഗ്ലിഷ് ദിനപത്രം ടൈംസ് ഓഫ് ഇന്ത്യ നാലാം സ്‌ഥാനത്താണ്. പ്രചാരത്തിൽ ആദ്യ 10 സ്ഥാനങ്ങളിലുള്ള ഒരേയൊരു മലയാള പത്രം മനോരമയാണ്. ആദ്യ 7 സ്ഥാനങ്ങളിൽ ഇടംപിടിച്ച ഏക പ്രാദേശിക ഭാഷാ ദിനപത്രവും മനോരമ തന്നെ. മലയാളത്തിൽ രണ്ടാം സ്ഥാനത്തുള്ള പത്രവുമായുള്ള മനോരമയുടെ ലീഡ് 80 ശതമാനമായി വർധിച്ചു. 

മലയാള മനോരമയ്ക്ക് ഈ നേട്ടം സമ്മാനിച്ച വായനക്കാർക്കും ഏജന്റുമാർക്കും പരസ്യദാതാക്കൾക്കും മറ്റു പത്രബന്ധുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി.

English Summary:

Malayala Manorama tops regional language newspapers; Third position in circulation in the country

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com