ADVERTISEMENT

കോട്ടയം ∙ ടൂറിസ്റ്റ് ബസുകളിൽ പുഷ്ബാക് സീറ്റ് മാറ്റിയ ശേഷം ഓർഡിനറി സീറ്റ് കാണിച്ചു നികുതിവെട്ടിപ്പ് നടത്തിയെന്നു കണ്ടെത്തൽ. സംസ്ഥാന സർക്കാരിന് ഇതുവഴി 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പുഷ്ബാക് സീറ്റിന്റെ നികുതി, കുടിശിക സഹിതം ബസ് ഉടമകളിൽ നിന്ന് ഈടാക്കാൻ മോട്ടർ വാഹന വകുപ്പ് നിർദേശം നൽകി. എന്നാൽ, നികുതിവെട്ടിപ്പിനു കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടില്ല. 

ടൂറിസ്റ്റ് ബസിന്റെ നികുതി കണക്കാക്കുന്നത് സീറ്റ് എങ്ങനെയുള്ളതാണെന്ന് അനുസരിച്ചാണ്. ഓർഡിനറി സീറ്റ് ആണെങ്കിൽ സീറ്റൊന്നിനു 3 മാസത്തേക്കുള്ള നികുതി 680 രൂപയാണ്. പുഷ്ബാക് ആണെങ്കിൽ സീറ്റൊന്നിനു 900 രൂപയാണു 3 മാസത്തെ നികുതി. ഡീലക്സ്, ഡീലക്സ് വിത്ത് എസി വിഭാഗത്തിൽപെട്ട 233 ബസുകൾ ഓർഡിനറി സീറ്റ് ഉള്ളതായി കാണിച്ചു റജിസ്റ്റർ ചെയ്ത് 64 ലക്ഷത്തിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായാണു കണക്ക്. 

2016ൽ നിലവിൽ വന്ന ബസ് ബോഡി കോഡ് പ്രകാരം ഡിഎൽഎക്സ്, എസിഎക്സ് ബസുകൾക്കു (ഡീലക്സ് ബസ്, ഡീലക്സ് വിത്ത് എസി) ബസുകൾക്കു പുഷ്ബാക് സീറ്റ് നിർബന്ധമാണ്. ഓട്ടം വിളിക്കുമ്പോൾ വലിയ തുക വാങ്ങുന്ന ഡീലക്സ്, ഡീലക്സ് വിത്ത് എസി ബസുകളിൽ ഓർഡിനറി സീറ്റ് വച്ചാൽ ആരും ഓട്ടം വിളിക്കില്ല. അതിനാൽ റജിസ്ട്രേഷൻ നടപടി പൂർത്തിയായിക്കഴിഞ്ഞാൽ പുഷ്ബാക് സീറ്റ് തിരികെ ഘടിപ്പിക്കുന്നതായും കണ്ടെത്തലുണ്ട്. 

English Summary:

Detection of tax evasion by showing ordinary seat after changing pushback seat in tourist buses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com