ഗുണ്ടാ ആക്രമണങ്ങൾ: 431 ബോംബേറ്, ആർക്കുമില്ല ശിക്ഷ; കേസുകളിൽ പകുതിയും എഴുതിത്തള്ളി
Mail This Article
തിരുവനന്തപുരം ∙ 2016 മുതൽ 2022 വരെയുള്ള 6 വർഷത്തിനിടെ സംസ്ഥാനത്തു നടന്ന 431 ബോംബ് ആക്രമണക്കേസുകളിൽ ഇതുവരെ ഒരാൾ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസിൽ പകുതിയും പൊലീസ് എഴുതിത്തള്ളി. 205 എണ്ണം തെളിയിക്കാൻ കഴിഞ്ഞില്ലെന്നാണു പൊലീസ് വാദം. 2 കേസുകൾ എഴുതിത്തള്ളിയതു തെളിവുകളുടെ അഭാവത്തിലാണ്. 162 കേസുകളിൽ മാത്രമാണ് ഇതുവരെ കുറ്റപത്രം നൽകിയത്. ഇവ വിചാരണയുടെ ഘട്ടത്തിലാണ്. ഫലത്തിൽ ഒരാൾക്കും ഇതുവരെ ശിക്ഷ കിട്ടിയിട്ടില്ല.
ആദ്യ പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം 2016 ജൂൺ മുതൽ 2022 ഓഗസ്റ്റ് വരെയുള്ള കണക്കാണിത്. പല കേസിലും ഭരണകക്ഷിയിൽപ്പെട്ടവർ ഉൾപ്പെട്ടതോടെയാണ് ആദ്യം അന്വേഷണം തുടങ്ങിയ പൊലീസ് കുറ്റപത്രം നൽകാറായതോടെ മലക്കം മറിഞ്ഞത്. പലപ്പോഴും ഉന്നത ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിനുമേൽ സമ്മർദം ചെലുത്തിയാണു കേസുകൾ അട്ടിമറിച്ചത്.
ഇക്കാലത്ത് 150 ഗുണ്ടാ ആക്രമണങ്ങൾ അരങ്ങേറി. 142 ൽ കുറ്റപത്രം നൽകി. രണ്ടെണ്ണം എഴുതിത്തള്ളി. 5 കേസിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടു. 6 കേസിലെ പ്രതികളെ കോടതി വിട്ടയച്ചു. ശക്തമായ തെളിവു ഹാജരാക്കി പ്രതികൾക്കു ശിക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയോ എന്നു പോലും മേലുദ്യോഗസ്ഥർ അന്വേഷിച്ചില്ല.ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനങ്ങൾക്കു 10 കേസുകൾ മാത്രമാണു റജിസ്റ്റർ ചെയ്തത്. 5 കുറ്റപത്രം നൽകി. 2 എണ്ണം എഴുതിത്തള്ളി.
-
Also Read
ക്രൈം കോൺഫറൻസ് വീണ്ടും ചേരും
ഗുണ്ടകൾക്ക് ഫോണിൽ ക്ഷണം, വരൂ ഒപ്പിടൂ!
കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ പഴയകാല ഗുണ്ടകളോടെല്ലാം ഉടൻ ഹാജരാകാൻ എസ്ഐ ഫോണിൽ ആവശ്യപ്പെട്ടു. സ്റ്റേഷനിൽ വന്ന് ഒപ്പിട്ട് പോകണമെന്നാണ് അഭ്യർഥന.