വോട്ടെടുപ്പിൽ ‘കുഞ്ഞൻ’ അഞ്ചാം ഘട്ടം; ഗാംഭീര്യം പകർന്ന് രാഹുൽ, സോണിയ, സ്മൃതി

lok sabha elections phase five schedule map infographics constituencies states
ജാർഖണ്ഡിൽ പോളിങ് ബൂത്തുകളിലൊന്ന് ട്രെയിൻ കംപാർട്മെന്റിന്റെ രൂപത്തിൽ മാറ്റിയപ്പോൾ(മുകളിൽ ഇടത്) പോളിങ് സാമഗ്രികളുമായി വോട്ടെടുപ്പു കേന്ദ്രങ്ങളിലേക്കു പോകുന്നവർ. ബിഹാർ (വലത്), പുൽവാമ(താഴെ ഇടത്) എന്നിവിടങ്ങളിൽ നിന്നുള്ള കാഴ്ചകൾ.
SHARE

ഏഴു ഘട്ടങ്ങളിലായുള്ള ഇന്ത്യയുടെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ‘കുഞ്ഞൻ’– അഞ്ചാം ഘട്ട വോട്ടെടുപ്പിനെ അങ്ങനെ വിശേഷിപ്പിക്കാം. ഏറ്റവും കുറവ് മണ്ഡലങ്ങൾ പങ്കാളികളാകുന്ന വോട്ടെടുപ്പാണ് മേയ് ആറിനു നടക്കുക. ഏഴു സംസ്ഥാനങ്ങളിലായി 51 എണ്ണം. മണ്ഡലങ്ങളുടെ എണ്ണത്തിൽ കുറവാണെങ്കിലും ഗാംഭീര്യത്തിൽ ഒട്ടും കുറവില്ല അഞ്ചാം ഘട്ടത്തിന്. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമായ ഉത്തർ പ്രദേശിലെ റായ് ബറേലി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും ബിജെപി നേതാവ് സ്മൃതി ഇറാനിയും നേരിട്ടു പോരാടുന്ന അമേഠി എന്നിവിടങ്ങളിലെ വോട്ടെടുപ്പാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. 

മൂന്നു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിലേക്കുള്ള അവസാന ഘട്ടവും ഇന്നാണ്. അനന്ത്നാഗിലെ ഷോപിയാൻ, പുൽവാമ ജില്ലകളിലായിരിക്കും തിങ്കളാഴ്ച വോട്ടെടുപ്പ്. ഫെബ്രുവരി 14ന് സൈനിക വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം നടന്നതിനു ശേഷം അതീവ സുരക്ഷയിലാണ് മേഖലയിൽ തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ. ജമ്മു കശ്മീരിലെ ലഡാക്ക് മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പും ആറിനു നടക്കും. ലേ, കാർഗിൽ ജില്ലകളാണ് ലഡാക്ക് മണ്ഡലത്തിലുള്ളത്. ഭൂവിസ്തൃതി നോക്കുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ മണ്ഡലമാണ് ലഡാക്ക്– 1,72,374 ച.കി.മീ ആണ് വിസ്തീർണം.

ബിഹാർ, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കും. ജമ്മു കശ്മീരിലും രാജസ്ഥാനിലും തിങ്കളാഴ്ചയോടെ വോട്ടെടുപ്പ് പൂർത്തിയാകും. അഞ്ചാം ഘട്ടത്തിൽ 8.75 കോടിയിലേറെ വോട്ടർമാരാണു സമ്മതിദാനാവകാശം വിനിയോഗിക്കുക. സജ്ജമാക്കിയിരിക്കുന്നത് 96,000ത്തിലേറെ പോളിങ് ബൂത്തുകൾ. ജനവിധി തേടുന്നത് 674 സ്ഥാനാർഥികൾ.

മേയ് 12നാണ് ആറാം ഘട്ടം, 19ന് അവസാനഘട്ടം വോട്ടെടുപ്പും നടക്കും. രണ്ടു ഘട്ടങ്ങളിലും 59 വീതം മണ്ഡലങ്ങളിലേക്കാണു വോട്ടെടുപ്പ്. 118 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായാൽ മേയ് 23ലെ വോട്ടണ്ണലിലേക്കുള്ള കാത്തിരിപ്പിന്റെ നാളുകൾ.

അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ:

Bihar-Constituency-2014-Seat-Share

ബിഹാർ

ഹജിപുർ(എസ്‌സി), മധുബനി, മുസാഫർപുർ, സരൻ, സിതാമർഹി

Jammu-Kashmir-MAL-Loksabha-Constituency-seats-2014-map

ജമ്മു കശ്മീർ

അനന്ത്നാഗ്, ലഡാക്ക്

Madhya-Pradesh-MAL-lok-sabha-election-2014-results-info-graphic-map-ENG

മധ്യപ്രദേശ്

ബേതുൽ, ദാമോ ഹോഷംഗാബാദ്, ഖജുരാഹോ, രീവ, സത്‌ന, ടിക്കാംഗഡ്

rajasthan lok sabha election map

രാജസ്ഥാൻ

അൽവർ, ഭരത്പുർ, ബിക്കാനീർ, ചുരു, ദൗസ, ഗംഗാനഗർ, ജയ്പുർ, ജയ്പുർ റൂറൽ, ജുംജുനു, കരൗലി–ധോൽപുർ, നാഗൗർ, സിക്കാർ

UP-lok-sabha-election-2014-results-info-graphic-map-MAL

ഉത്തർപ്രദേശ്

അമേഠി, ബഹ്റൈച്ച്, ബാൻഡ, ബറബാൻകി, ധൗരാഹ്റ, ഫൈസാബാദ്, ഫത്തേപുർ, ഗോണ്ട, കൈസർഗഞ്ച്, കൗശാംബി, ലക്നൗ, മോഹൻലാൽഗഞ്ച്, റായ് ബറേലി, സിതാപുർ

Bengal-lok-sabha-election-2014-results-infographic-map-MAL

ബംഗാൾ

അരംബാഗ്, ബാംഗാവ്, ബരാക്ക്പൊരെസ ഹൂഗ്ലി, ഹൗറ, ശ്രീറാംപുർ, യുലുബേരിയ

Jharkhand-2014-Election-Seat-Share-Map

ജാർഖണ്ഡ്

ഹസാരിബാഗ്, ഖുൻതി, കോദാർമ, റാഞ്ചി

(ഡേറ്റ: പ്രസ് ഇൻഫർമേഷൻ ബ്യൂറോ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA