107 കി.മീ വേഗത്തിൽ കാറ്റ്, ആടിയുലഞ്ഞ് തെങ്ങ്; നടുങ്ങി മുംബൈ– വിഡിയോ
Mail This Article
മുംബൈ ∙ തിങ്കളാഴ്ച മുതൽ പെയ്യുന്ന കനത്ത മഴയെത്തുടർന്ന് മുംബൈയിൽ ജനജീവിതം താറുമാറായി. മണിക്കൂറിൽ 107 കിലോമീറ്റർ വേഗത്തിലാണ് മുംബൈയിലും സമീപ പ്രദേശങ്ങളിലും കാറ്റു വീശുന്നത്. വീടിനുള്ളിൽത്തന്നെ കഴിയണമെന്നും അടിയന്തര ആവശ്യങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പുറത്തിറങ്ങാവൂയെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നിർദേശിച്ചു.
വീശിയടിക്കുന്ന കാറ്റിന്റെ ശക്തി വെളിപ്പെടുത്തുന്ന നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആനന്ദ് മഹീന്ദ്ര ഉൾപ്പെടെയുള്ളവർ വിഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ശക്തമായ കാറ്റിൽ ആടിയുലയുന്ന തെങ്ങിന്റെ വിഡിയോ ആണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തത്.
‘കൊടുങ്കാറ്റിന്റെ നാടകീയത ആസ്വദിച്ച് സന്തോഷത്തോടെയുള്ള താണ്ഡവ നൃത്തമാണോ തെങ്ങിന്റേത് – അതോ പ്രകൃതിയുടെ അരിശത്തോടെയുള്ള നൃത്തമോ’ എന്നാണ് അദ്ദേഹം ട്വീറ്റിൽ ചോദിച്ചത്.
English Summary: Videos showing the impact of heavy rainfall, strong winds in Mumbai