കുട്ടികളും രോഗവാഹകരാകുന്നു; 12 വയസിന് മുകളിലുള്ളവർക്കു മാസ്ക് നിര്‍ബന്ധം
Mail This Article
ജനീവ∙ പന്ത്രണ്ട് വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശം. മുതിര്‍ന്നവരെപ്പോലെ കുട്ടികളും കോവിഡ‍് രോഗവാഹകരാകുന്ന സാഹചര്യമുണ്ട്. മുതിർന്നവർക്ക് ബാധിക്കുന്ന അതേ രീതിയിൽ രോഗം കുട്ടികളെയും ബാധിക്കും. ആയതിനാൽ പന്ത്രണ്ട് വയസിന് മുകളിലുള്ളവർ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണെന്നും മാര്‍ഗനിര്‍ദേശത്തിൽ പറയുന്നു. അതേസമയം, അഞ്ചു വയസിൽ താഴെയുള്ള കുട്ടികള്‍ സാധാരണ ഇടപെടലുകളില്‍ മാസ്ക് ഉപയോഗിക്കേണ്ടതില്ല.
നിർദേശങ്ങൾ ഇവ:
1. വലിയ രീതിയിൽ രോഗവ്യാപനം ഉണ്ടായ സ്ഥലങ്ങളിലും, ഒരു മീറ്റർ അകലം പാലിക്കാൻ കഴിയാത്ത സ്ഥലങ്ങളിലും 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾ മാസ്ക് ധരിക്കണം.
2. തീവ്രരോഗവ്യാപനമുള്ള സ്ഥലങ്ങളില്‍ ആറിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാസ്ക് ധരിക്കണം. പ്രായാധിക്യമുള്ള വ്യക്തികളുമായി കുട്ടികൾ ഇടപഴകുന്നുണ്ടെങ്കിൽ മുതിർന്നവരുടെ മേൽനോട്ടത്തിൽ മാസ്ക് ധരിക്കണം.
3. സാധാരണ സാഹചര്യങ്ങളിൽ അഞ്ചു വയസിൽ താഴെയുള്ള കുട്ടികള്‍ മാസ്ക് ധരിക്കേണ്ടതില്ല.
English Summary: WHO says children aged 12 and over should wear masks like adults