ADVERTISEMENT

കൊച്ചി∙ സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബംപര്‍ ഒന്നാം സമ്മാനം കൊച്ചി കടവന്ത്രയിൽ വിറ്റ ടിക്കറ്റിന്. TB 173964 എന്ന ടിക്കറ്റാണ് സമ്മാനർഹമായത്. വിഘ്നേശ്വര ലോട്ടറിയില്‍ നിന്ന് ഏജന്‍റ് അളകസാമി എടുത്തുവിറ്റ ടിക്കറ്റിനാണ് 12 കോടിയുടെ ബംപര്‍ സമ്മാനം. ഇതിൽനിന്ന് നികുതിയും കമ്മിഷനും കുറച്ച് ബാക്കി ഏഴരക്കോടി രൂപയാണു സമ്മാനാർഹനു കിട്ടുക.

TA 738408, TB 474761, TC 570941 , TD 764733,   TE 360719, TG 787783 ടിക്കറ്റുകള്‍ക്ക് രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപനയാണ് ഉണ്ടായത്.

ഉച്ചയ്ക്കു രണ്ടു മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണ് കഴിഞ്ഞ വർഷം മുതൽ ഓണം ബംപറിന് നൽകി വരുന്നത്.

44.10 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചത് വിറ്റു പോയിരുന്നു. നാലു ഘട്ടങ്ങളിലായി അച്ചടിച്ച  42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീർന്നിരുന്നു. ആവശ്യക്കാർ ഏറിയതോടെ 2.1 ലക്ഷം ടിക്കറ്റുകൾ വീണ്ടും അച്ചടിച്ചു.

English Summary : Tiruvonam bumper lottery ticket winner

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com