ADVERTISEMENT

കണ്ണൂർ∙ സർക്കാർ നിയന്ത്രണത്തിലുള്ള മെഡിക്കൽ സർവീസസ് കോർപറേഷൻ ആരോഗ്യ പ്രവർത്തകർക്ക് നല്‍കിയ പിപിഇ കിറ്റില്‍ രക്തക്കറ. കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കോവിഡ് രോഗികളെ പരിചരിക്കാന്‍ ഡ്യൂട്ടിക്കെത്തിയ നഴ്‌സുമാര്‍ പിപിഇ കിറ്റ് ധരിക്കാനായി പായ്ക്കറ്റ് പൊട്ടിച്ചപ്പോഴാണ് പിപിഇ കിറ്റിൽ രക്തക്കറ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ആ ബാച്ചിലെ കിറ്റുകള്‍ പരിശോധിച്ചപ്പോൾ മിക്കതിലും രക്തക്കറ കണ്ടെത്തി. അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആ ബാച്ചിൽ വന്ന കിറ്റുകൾ മാറ്റി വച്ചു.

English Summary: Blood stains on PPE kit provided to health workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com