ADVERTISEMENT

ന്യൂഡൽഹി∙ വിമാനത്തിൽ കയറി ഭക്ഷണം കഴിക്കണോ? അതിനു വലിയ തുക നൽകി ടിക്കറ്റ് എടുക്കേണ്ടതില്ല. തലസ്ഥാന നഗരത്തിൽ അതിനൊരു റസ്റ്ററന്റ് തന്നെ ഒരുങ്ങുകയാണ്. നോയിഡ സെക്ടർ 38എയിലെ ഗാർഡൻ ഗലേറിയയിലാണു ബോയിങ് 747–200 വിമാനം ഹോട്ടലായി മാറുന്നത്. പഴയ വിമാനം ഭക്ഷണശാലയാക്കി മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്.

ഗ്രേറ്റ് ഇന്ത്യ പ്ലേസ് മാളിനു സമീപത്തെ എന്റർടെയ്ൻമെന്റ് സിറ്റി സന്ദർശിക്കുന്നവർക്ക് ഈ വിമാനത്തിൽ കയറാം, അതിനുള്ളിലെ ഹോട്ടലിലിരുന്നു ഭക്ഷണവും കഴിക്കാം. സന്ദർശകർക്ക് വിമാനത്തിൽ യാത്ര ചെയ്തു ഭക്ഷണം കഴിക്കുമ്പോഴുള്ള അനുഭവം സാധ്യമാക്കുകയാണു ലക്ഷ്യമെന്നു അധികൃതർ പറഞ്ഞു. ഡിസംബറിൽ പൊതുജനങ്ങൾക്കായി തുറന്നു നൽകുകയാണു ലക്ഷ്യം.

എൻജിനും കോക്പിറ്റുമുള്ള വിമാനം കാണാൻ കൗതുകത്തോടെ എത്തുന്ന ആളുകളും കുറവല്ല. തുടർന്നാണു വിമാനം റസ്റ്ററന്റാക്കി മാറ്റാൻ അധികൃതർ തീരുമാനിച്ചത്. വിമാനത്തിലേതു പോലെ ടിക്കറ്റും ഭക്ഷണം വിളമ്പാൻ ‘എയർഹോസ്റ്റസു’മാരുമൊക്കെ ഈ ഹോട്ടലിലുണ്ടാവും. ഒരു വിമാനം എങ്ങനെയാണെന്ന് കുട്ടികൾക്കും മുതിർന്നവർക്കും പഠിക്കാനും ഒപ്പം വിനോദത്തിനും വഴിയൊരുക്കുന്ന തരത്തിലാണു രൂപകൽപന. ഒരേസമയം 60-70 പേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിലാണ് സൗകര്യം. കഴിഞ്ഞ വർഷം എയർപോർട്ട് അതോറിറ്റിയിൽ നിന്നു നോയിഡയിൽ കൊണ്ടുവന്നതാണ് ഈ പഴയ ബോയിങ് വിമാനം.

Content Highlight: Airplane changed into hotel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com