ADVERTISEMENT

ഗാന്ധിനഗർ ∙ കോവിഡിനുള്ള വാക്സീനോ മരുന്നോ കണ്ടുപിടിക്കാത്ത സാഹചര്യത്തിൽ പ്രതിരോധശേഷി കൂട്ടാൻ ഇന്ത്യയുടെ പാരമ്പര്യവൈദ്യം നല്ലരീതിയിൽ സഹായിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ജമ്നാനഗറിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചിങ് ആൻഡ് റിസർച്ച് ഇൻ ആയുർവേദ (ഐടിആർഎ), രാജസ്ഥാനിലെ ജയ്പുരിൽ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എൻഐഎ) എന്നിവ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘കോവിഡിനെതിരെ പ്രതിവിധി ഇല്ലാതിരിക്കുന്ന പ്രതിസന്ധി ഘട്ടത്തിൽ, ഇന്ത്യയുടെ പാരമ്പര്യ വൈദ്യരീതികളായ മഞ്ഞൾ, പാൽ, കഡ തുടങ്ങിയവ പ്രതിരോധശേഷി കൂട്ടുന്നതായി തെളിഞ്ഞിട്ടുണ്ട്. സമ്പന്നമായ പാരമ്പര്യ അറിവ് ആധുനിക ആരോഗ്യ സംവിധാനവുമായി ചേർക്കുന്നതു പ്രധാനപ്പെട്ടതാണ്. ഇതുൾക്കൊണ്ടാണ് ഇന്ത്യയുടെ ആരോഗ്യനയത്തിൽ ആയുർവേദത്തിനു പ്രഥമ പരിഗണന നൽകിയത്. പുതിയ വിദ്യാഭ്യാസനയത്തിൽ, ആധുനിക അലോപ്പതി സിലബസിൽ അടിസ്ഥാന ആയുർവേദവും തിരിച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോള സൗഖ്യത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുമെന്നാണു വിശ്വാസം’– മോദി പറഞ്ഞു.

21–ാം നൂറ്റാണ്ടിൽ ആരോഗ്യ വെല്ലുവിളികളെ സമഗ്രമായി നേരിട്ടാണു പരിഹാരം കാണേണ്ടത്. രോഗപ്രതിരോധ മരുന്നുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സൗഖ്യം നടപ്പാക്കേണ്ടത്. ഇതോടൊപ്പം ശുചിത്വം, ശുദ്ധജലം, പുകരഹിത പാചകം തുടങ്ങിയ കാര്യങ്ങളിലും സർക്കാർ ശ്രദ്ധിക്കുന്നു. രാജ്യത്ത് 1.5 ലക്ഷത്തിലേറെ ആരോഗ്യ–സൗഖ്യ കേന്ദ്രങ്ങൾ തുറക്കുന്നതിൽ 12,500ലേറെ എണ്ണം ആയുർവേദത്തിനു മാത്രമുള്ളതാണ്. ആഗോളതലത്തിൽ ആയുർവേദം കൂടുതൽ ശ്രദ്ധ നേടുന്നു. പാരമ്പര്യ വൈദ്യത്തിന്റെ ആഗോള കേന്ദ്രമായി (ഗ്ലോബൽ സെന്റർ) ഇന്ത്യയെയാണു ലോകാരോഗ്യ സംഘടന തിരഞ്ഞെടുത്തത്– പ്രധാനമന്ത്രി വിശദീകരിച്ചു.

English Summary: India's traditional medicine helped boost immunity in Corona crisis, PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com