ADVERTISEMENT

വാഷിങ്ടൺ∙ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ, പ്രസിഡന്റ് പദം ഏറ്റെടുത്ത ശേഷം യുഎസിൽ ജോ ബൈഡൻ ലോക്ഡൗൺ ഏർപ്പെടുത്തുമോ എന്ന് ഉറ്റുനോക്കി ജനം. മാസ്ക് ധരിക്കുന്നതിനും കോവിഡിനെതിരെ പോരാട്ടം ശക്തമാക്കുന്നതിനും ബൈഡൻ തുടർച്ചയായി ആഹ്വാനം െചയ്യുന്നുണ്ട്.

ബൈഡൻ രൂപീകരിച്ച ഉപദേശക സമിതി അംഗമായ ഡോ. മിഷേൽ ഓസ്റ്റെർഹോം ലോക്ഡൗൺ ഏർപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചു. ആറ് ആഴ്ചവരെ ലോക്ഡൗൺ ഏർപ്പെടുത്തണമെന്നും ലോക്ഡൗൺ ബാധിക്കുന്നവർക്ക് സഹായം നൽകണമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. രാജ്യവ്യാപകമായി ലോക്ഡൗൺ ഏർപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമിതി അംഗമായ മുൻ യുഎസ് സർജൻ ജനറൽ ഡോ.വിവേക് മൂർത്തിയും ലോക്ഡൗൺ ഏർപ്പെടുത്തുന്നതിനുള്ള സാധ്യതകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

അതേസമയം, ലോക്ഡൗൺ ഏർപ്പെടുത്തിയാൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും അഭിപ്രായം ഉയരുന്നുണ്ട്. നിയന്ത്രണങ്ങളോട് സഹകരിക്കാൻ ജനം തയാറാകില്ലെന്ന് ജോൺസ് ഹോപ്കിൻസ് സെന്റർ ഫോർ ഹെൽത്ത് സെക്യൂരിറ്റിയിലെ ഗവേഷകനായ ഡോ. അമീഷ് അഡൽജ പറഞ്ഞു.

ലോക്ഡൗൺ ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിനിടെ ചില സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നീക്കം ആരംഭിച്ചു. 

Content highlights:  Biden faces tough choice of whether to back virus lockdowns

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com