ADVERTISEMENT

ന്യൂഡൽഹി∙ ലഡാക്ക് ചൈനയിലാണെന്നു തെറ്റായി കാണിച്ചതിൽ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്വിറ്റർ മാപ്പുപറഞ്ഞു. ഡേറ്റ പ്രൊട്ടക്‌ഷൻ ബില്‍ സംബന്ധിച്ച പാർലമെന്ററി പാനലിന് എഴുത്തിത്തയാറാക്കിയ മറുപടിയിലാണ് ട്വിറ്ററിന്റെ ചീഫ് പ്രൈവസി ഓഫിസർ ഡാമിയൻ കാരെയ്ൻ മാപ്പ് അറിയിച്ചത്. ഈ മാസം അവസാനത്തോടുകൂടി പിഴവുകൾ പൂർണമായും പരിഹരിക്കുമെന്നും കത്തിൽ പറയുന്നതായി പാനലിന്റെ അധ്യക്ഷ മീനാക്ഷി ലേഖി പറഞ്ഞു.

പിഴവിന് രാജ്യദ്രോഹക്കുറ്റം ചുമത്തുമെന്നും വിശദീകരണം നൽകണമെന്നും പാനൽ കഴിഞ്ഞ മാസം ട്വിറ്ററിനെ അറിയിച്ചിരുന്നു. ട്വിറ്റർ ഇന്ത്യയുടെ പ്രതിനിധികൾ ഹാജരായെങ്കിലും രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ക്രിമിനൽ കുറ്റമായതിനാൽ ട്വിറ്റർ കമ്പനിയുടെ നേരിട്ടുള്ള ജീവനക്കാർ എത്തണമെന്ന് പാനൽ ആവശ്യപ്പെടുകയായിരുന്നു. സോഫ്റ്റ്‌വെയർ പിശകാണെന്നാണ് സത്യവാങ്മുലത്തിൽ ട്വിറ്റർ കാരണമായി പറയുന്നത്.

ലഡാക്കിലെ ലേയിലുള്ള യുദ്ധസ്മാരകമായ ഹാൾ ഓഫ് ഫെയിമിനു മുന്നിൽനിന്നുള്ള ലൈവ് ബ്രോഡ്കാസ്റ്റിലാണ് ‘ജമ്മു കശ്മീർ, ദി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന’ എന്ന ജിയോ ടാഗ് നൽകിയത്. ഒക്ടോബർ 22ന് ഇക്കാര്യം കാട്ടി കേന്ദ്രസർക്കാർ ട്വിറ്ററിന് മുന്നറിയിപ്പു നൽകിയിരുന്നു.

English Summary: Twitter has apologised in writing for ‘Ladakh in China’ error: Meenakshi Lekhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com