ADVERTISEMENT

ന്യൂ‍ഡൽഹി ∙ ജമ്മു കശ്മീരിൽ പിഡിപിയിൽനിന്ന് മൂന്നു നേതാക്കൾകൂടി രാജിവച്ചു. ദമാൻ ഭാസിൻ, ഫല്ലെയ്ൽ സിങ്, പ്രിതം കോട്‌വാൽ എന്നിവരാണ് പാർട്ടി നാഷനൽ കോൺഫറൻസിന്റെ (എൻസി) ബി ടീമായി മാറിയെന്നു ചൂണ്ടിക്കാട്ടി രാജിവച്ചത്. മറ്റു മൂന്നു നേതാക്കൾ ഒരു മാസം മുന്‍പ്  രാജിവച്ചിരുന്നു.

അഴിമതിയും നാടുവാഴിത്തവും നിറഞ്ഞ എൻസിക്കെതിരെ പോരാടാനാണ് പിഡിപിയിൽ ചേർന്നതെന്ന് ഈ നേതാക്കൾ എഴുതിയ കത്തിൽ പറയുന്നു. എന്നാൽ പാർട്ടി സ്ഥാപിച്ച മുഫ്തി മുഹമ്മദ് സയീദിന്റെ അജൻഡ പൂർണമായും അവഗണിച്ചാണ് പിഡിപി നേതൃത്വത്തിന്റെ ഇപ്പോഴത്തെ പോക്കെന്നും ആരോപണമുണ്ട്.

‘എൻസിയുടെ ബി ടീം എന്നതുകൂടാതെ പ്രകോപനപരവും വിവാദപരവുമായ പ്രസ്താവനകളാണ് പിഡിപി ‌നടത്തുന്നത്. ഇതു മുഫ്തി സാഹിബിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ്. നിലവിലെ സാഹചര്യത്തിൽ സാഹിബിന്റെ ശിഷ്യന്മാർ എന്ന നിലയ്ക്ക് എൻസിയുടെ രണ്ടാം പാർട്ടിയെന്ന രീതിയിൽ മുന്നോട്ടു പോകാനാകില്ല’ – കത്തിൽ ചൂണ്ടിക്കാട്ടി.

ടി.എസ്.ബജ്‌വ, വേദ് മഹാജൻ, ഹുസൈൻ എ.വാഫ എന്നിവരാണ് ഒക്ടോബറിൽ രാജിവച്ചത്. ജമ്മു കശ്മീരിന്റെ പതാക ഉയർത്താൻ അനുവദിക്കാതെ തന്റെ പാർട്ടിക്കാർ ഇനി ദേശീയപതാക ഉയർത്തില്ലെന്ന മെഹ്ബൂബയുടെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു ഇവരുടെ രാജി.

English Summary: 3 more PDP leaders quit party, say it has become NC’s B Team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com