ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ദിര ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരനെയും കാറ്ററിങ് സ്റ്റാഫിനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തു. 72.46 ലക്ഷത്തിന്റെ സ്വർണമാണ് ഇവർ കടത്താൻ നോക്കിയത്. ഞായറാഴ്ച ലണ്ടനിൽനിന്നെത്തിയ വിമാനത്തിന്റെ ഓവർഹെഡ് ബിന്നിൽനിന്നാണു സ്വർണം കണ്ടെത്തിയത്.

പ്രതികൾ തമ്മിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വെള്ളിയിൽ പൊതിഞ്ഞായിരുന്നു 1.667 കിലോ സ്വർണമുണ്ടായിരുന്നത്. ഈമാസം മൂന്നിന് ലണ്ടനിൽനിന്ന് ഇന്ത്യയിലേക്ക് 1.5 കിലോ സ്വർണം കടത്തിയതായി ഇരുവരും സമ്മതിച്ചെന്നും കസ്റ്റംസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.

English Summary: Air India Crew Member Hides ₹ 72.46 Lakh Gold In Overhead Bin, Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com