എവറസ്റ്റിന്റെ കൊടുമുടിപ്പൊക്കം വീണ്ടും കൂടി; ഇന്ത്യ അളന്നതിനേക്കാൾ ഉയരം
Mail This Article
കാഠ്മണ്ഡു ∙ ഉയരത്തിന്റെ കാര്യത്തിൽ സ്വന്തം റെക്കോർഡ് തിരുത്തി എവറസ്റ്റ് കൊടുമുടി. നേരത്തെ അളന്നതിനേക്കാൾ കൂടുതൽ ഉയരമുണ്ടെന്നാണ് ഔദ്യോഗിക കണ്ടെത്തൽ. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിന്റെ പൊക്കം 8848.86 മീറ്ററാണെന്നു നേപ്പാളും ചൈനയും സംയുക്തമായി പ്രഖ്യാപിച്ചു. 1954ൽ ഇന്ത്യ അളന്നു തിട്ടപ്പെടുത്തിയതിനേക്കാൾ 0.86 മീറ്റർ അഥവാ 86 സെന്റിമീറ്റർ കൂടുതലാണ് ഇപ്പോഴത്തെ കണക്ക്.
നേപ്പാൾ വിദേശകാര്യ മന്ത്രി പ്രദീപ്കുമാർ ഗ്യാവലി, ലാൻഡ് മാനേജ്മെന്റ് മന്ത്രി പദ്മ കുമാരി ആര്യാൽ, ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി തുടങ്ങിയവരാണ് വിർച്വൽ ചടങ്ങിൽ എവറസ്റ്റിന്റെ പുതിയ ഉയരം പ്രഖ്യാപിച്ചത്. 2015ലെ ഭൂമികുലുക്കത്തിനു ശേഷം ഉയരത്തിൽ വ്യത്യാസമുണ്ടായെന്ന അഭ്യൂഹങ്ങളെ തുടർന്ന് 2017ലാണ് നേപ്പാൾ എവറസ്റ്റിന്റെ അളവെടുക്കാൻ തുടങ്ങിയത്. കഴിഞ്ഞ വർഷമാണ് അളവെടുപ്പ് അവസാനിച്ചത്.
English Summary: Taller than before, Everest stands at 8,848.86 meters