കോൺഗ്രസ് വിമതരുടെ പിന്തുണ; പത്തനംതിട്ടയിൽ എൽഡിഎഫ്: ടി.സക്കീർ ഹുസൈൻ ചെയർമാൻ
Mail This Article
പത്തനംതിട്ട ∙ പത്തനംതിട്ട നഗരസഭാ ഭരണം എൽഡിഎഫിന്. യുഡിഎഫ് വിമതരായ 3 സ്വതന്ത്രരുടെ പിന്തുണയോടെ സിപിഎമ്മിലെ ടി.സക്കീർ ഹുസൈൻ ചെയർമാനായി. 3 എസ്‍ഡിപിഐ പ്രതിനിധികൾ വോട്ടെടുപ്പിൽ പങ്കെടുക്കാതിരുന്നതോടെ എൽഡിഎഫ് വിജയം ഉറപ്പിക്കുകയായിരുന്നു.
വോട്ട് നില.
സക്കീർഹുസൈൻ 16
എം.സി.ഷെരീഫ് 13.
നഗരസഭയിൽ എൽഡിഎഫിനും യുഡിഎഫിനും 13 വീതം അംഗങ്ങളായിരുന്നു. 3 സ്വതന്ത്രരും 3 എസ്‍ഡിപിഐ പ്രതിനിധികളും.
കഴിഞ്ഞവട്ടം യുഡിഎഫിന് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന നഗരസഭയില്‍ ഇക്കുറി ഇരുമുന്നണികള്‍ക്കും കിട്ടിയത് 13 സീറ്റുവീതമാണ്. ഇതോടെയാണ് കോണ്‍ഗ്രസ് വിമതരായി ജയിച്ച 3 പേരുടെ നിലപാട് നിര്‍ണായകമായത്. മൂന്നുസീറ്റുകളില്‍ എസ്ഡിപിഐ ജയിച്ചെങ്കിലും ഇവരുടെ പിന്തുണ ആരും സ്വീകരിച്ചില്ല.
അതേസമയം, കളമശേരിയില്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണ യുഡിഎഫിനാണ്. രണ്ടുവിമതര്‍ എൽഡിഎഫിന് പിന്തുണ അറിയിച്ചിരുന്നു. ഇതോടെ ഇരുമുന്നണികള്‍ക്കും 20 സീറ്റ് വീതമായി. എൻഡിഎയ്ക്ക് ഒരുസീറ്റുണ്ട്. 42 അംഗ കൗണ്‍സിലില്‍ 19 പേരുമായി യുഡിഎഫും 18 പേരുമായി എല്‍ഡിഎഫും ഭരണം പിടിക്കാനിറങ്ങുമ്പോള്‍ മൂന്ന് വിമതരുടെ നിലപാട് നിര്‍ണായകമാകും.
English Summary: Two congress rebels to support LDF in Pathanamthitta Corporation