ഷവോമിയടക്കം 9 കമ്പനികളെ കരിമ്പട്ടികയിൽപെടുത്തി യുഎസ്
Mail This Article
വാഷിങ്ടൻ ∙ സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി കോർപറേഷനും ചൈനയിലെ ഏറ്റവും വലിയ മൂന്നാമത്തെ ദേശീയ എണ്ണക്കമ്പനിയും അടക്കം ഒൻപതു ചൈനീസ് കമ്പനികളെ സൈനിക ബന്ധം ആരോപിച്ച് കരിമ്പട്ടികയിൽപ്പെടുത്തി യുഎസ്. ഈ കമ്പനികളില്‍ നിക്ഷേപം നടത്തുന്നതിനും നിരോധനമുണ്ട്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അധികാരത്തിന്റെ അവസാന ആഴ്ചയിൽ, ചൈനയെ സമ്മർദത്തിലാക്കിയാണ് യുഎസ് നടപടി.
ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വിമാനനിർമാണക്കമ്പനി കൊമേഴ്സ്യൽ എയർക്രാഫ്റ്റ് കോർപറേഷൻ ഓഫ് ചൈനയും (കൊമാക്) കരിമ്പട്ടികയിലുണ്ട്. യുഎസ് നിക്ഷേപകർ ഈ വർഷം നവംബറിനുള്ളിൽ ഈ കമ്പനികളിൽനിന്ന് നിക്ഷേപം പിൻവലിക്കണ്ടിവരും.
അഡ്വാന്‍സ്ഡ് ഫാബ്രിക്കേഷന്‍ എക്യുപ്‌മെന്റ് ഇന്‍കോര്‍പറേഷന്‍സ് ലുവോകുങ് ടെക്‌നോളജി കോര്‍പ്, ബെയ്ജിങ് ഷോങ്കുവാന്‍കുങ് ഡെവലപ്പ്‌മെന്റ് ഇന്‍വെസ്റ്റ്‌മെന്റ് സെന്റര്‍, ഗോവിന്‍ സെമികണ്ടക്ടര്‍ കോര്‍പ്, ഗ്രാന്‍ഡ് ചൈന എയര്‍ കോ ലിമിറ്റഡ്, ഗ്ലോബല്‍ ടോണ്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി കോ.ലിമിറ്റഡ്, ചൈന നാഷണല്‍ ഏവിയേഷന്‍ ഹോള്‍ഡിങ് ടോ ലിമിറ്റഡ് എന്നിവയെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
English Summary: US Blacklists Nine Chinese Companies Including Xiaomi Over Alleged Military Links