ADVERTISEMENT

തിരുവനന്തപുരം∙ സോളര്‍ പീഡനക്കേസ് അന്വേഷണം സിബിഐയ്ക്കു വിട്ട സർക്കാർ തീരുമാനം രാഷ്ട്രീയപ്രേരിതമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. ഉമ്മന്‍ ചാണ്ടി അടക്കമുളള നേതാക്കളെ തേജോവധം ചെയ്യാനാണ് നീക്കം. സര്‍ക്കാരിന്റെ രാഷ്്ട്രീയ പാപ്പരത്തം ജനം തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

പരാതിക്കാരിയുടെ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാര്‍ സോളര്‍ പീഡനക്കേസ് അന്വേഷണം സിബിഐയ്ക്കു വിട്ടത്. കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടി, കെ.സി.വേണുഗോപാല്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.പി.അനില്‍കുമാര്‍, ബിജെപി നേതാവ് എ.പി.അബ്ദുല്ലക്കുട്ടി എന്നിവര്‍ക്കെതിരെയാണ് പരാതി.

English Summary: Kodikkunnil Sureshs response on CBI probe in solar case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com